തിരുവനന്തപുരം: മീഡിയ റൂമില്‍ വന്ന് ബജറ്റ് അവതരിപ്പിക്കേണ്ട ഗതികേടാണ് അഴിമതിവീരന്‍ മാണിക്കുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഏതോ ഒരു മൈക്കിലിരുന്ന് മാണി എന്തോ പുലമ്പുകയായിരുന്നുവെന്നും ധനകാര്യമന്ത്രിയായി തുടരാന്‍ കെ.എം മാണിക്ക് യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ നടപടികളൊന്നും നടന്നില്ലെന്നും വി.എസ് പറഞ്ഞു.
വെള്ളയുടുപ്പ് ധരിച്ചെത്തിയ സെക്യൂരിറ്റിയെന്ന പേരിലെത്തിയവര്‍ എം.എല്‍.എമാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇരുപതോളം എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡുകളും എം.എല്‍.എമാരും ചേര്‍ന്ന് നീചമായി മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പിരിച്ചുവിട്ടശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിയമസഭയില്‍ നടന്ന സംഭവങ്ങളെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴയാരോപണത്തെ തുടര്‍ന്ന് ഇടതുപക്ഷ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം അക്രമാസക്തമാവുകയായിരുന്നു. സഭയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളാണ് ഉണ്ടായത്. ഒരു കൂട്ടം പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധങ്ങള്‍ക്കിടെ ധനകാര്യമന്ത്രി ബജറ്റ് പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുകയപം ചെയ്തു. പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിയാതിരുന്ന ബജറ്റ് മാണി വാര്‍ത്താ സമ്മേളനത്തിലാണ് വിശദീകരിച്ചത്.