ഫാള്‍സ് ചര്‍ച്ച്, വിര്‍ജീനിയ: വിവാദത്തിലൂടെ കുപ്രസിദ്ധനായ ഇമാം വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. വിര്‍ജീനിയയിലെ ഇമാമായ ഷകിര്‍ എല്‍സയെദാണ് സ്ത്രീ വിരുദ്ധമായ ആഹാവാനവുമായി എത്തിയിരിക്കുന്നത്. അമിതമായ ലൈംഗികാസക്തി ഒഴിവാക്കാനവായി സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്നാണ് ഇദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്തെ ഫാള്‍സ് ചര്‍ച്ച് നഗരത്തിലെ ദര്‍ അല്‍-ഹിജ്‌റ ഇസ്‌ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാം ഇക്കാര്യം പറഞ്ഞത്. യൗവന യുക്തകളായ പെണ്‍കുട്ടികളെ സംബന്ധിച്ച് ചേലാകര്‍മ്മം ചെയ്യുന്നത് ആദരണീയമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ആണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. പെണ്‍കുട്ടികള്‍ ഇത് ചെയ്യുകയാണെങ്കില്‍ അത് ആദരണീയമായ കാര്യമാണ്. ഒരു മുസ്‌ലിം ഗൈനക്കോളജിസ്റ്റിന് പറയാന്‍ കഴിയുന്ന കാര്യമാണ് ഇത്.” -ഇമാം പറയുന്നു.
ഇമാമിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ പ്രചരിക്കുകയാണ്. സ്ത്രീകളുടെ ലൈംഗികാവയവത്തിലെ സചേതനമായ (Senditive) ഭാഗം മുറിച്ചു മാറ്റിയാല്‍ അമിതമായ ലൈംഗികാസക്തി ഉണ്ടാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
നേരത്തേയും വിവാദമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് ഷകിര്‍ എല്‍സയെദ്. മുസ്‌ലിം യുവാക്കള്‍ക്ക് ജിഹാദില്‍ പോരാട്ടം നടത്താനായി പണം നല്‍കണമെന്ന് ഇദ്ദേഹം മുന്‍പ് പറഞ്ഞത് വിവാദമായിരുന്നു.
“അല്ലാഹുവിന്റെ ശത്രുക്കള്‍ അണി നിരക്കുകയാണ്. നമ്മളും അണിനിരക്കാന്‍ തയ്യാറാണോ അല്ലെങ്കില്‍ അവര്‍ നമ്മെ ഭീകരവാദികള്‍ എന്ന് വിളിക്കുമെന്ന് കരുതി ഭയന്നിരിക്കുമോ എന്നതാണ് നമ്മളോടുള്ള ചോദ്യം.” -അന്ന് ഇമാം പറഞ്ഞത് ഇങ്ങനെയാണ്.
വീഡിയോ: