പത്ത് വര്‍ഷം കൂടുമ്പോള്‍ ആധാര്‍ പുതുക്കണമെന്ന് നിര്‍ബന്ധമില്ല; പുതുക്കാത്ത കാര്‍ഡുകള്‍ അസാധുവാക്കില്ലെന്ന് യു.ഐ.ഡി.എ.ഐ
national news
പത്ത് വര്‍ഷം കൂടുമ്പോള്‍ ആധാര്‍ പുതുക്കണമെന്ന് നിര്‍ബന്ധമില്ല; പുതുക്കാത്ത കാര്‍ഡുകള്‍ അസാധുവാക്കില്ലെന്ന് യു.ഐ.ഡി.എ.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2018, 11:06 am

 

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കിയില്ലെന്ന കാരണം കൊണ്ട് കാര്‍ഡ് അസാധുവാകില്ലെന്ന് യു.ഐ.ഡി.എ.ഐ. വ്യക്തികളുടെ മുഖത്തിന് വ്യത്യാസം വരുമെന്നതിനാലാണ് പത്ത് വര്‍ഷത്തിലൊരിക്കല്‍ കാര്‍ഡ് പുതുക്കണമെന്ന് നിര്‍ദ്ദേശം യുഐഡിഎഐ നല്‍കിയിരുന്നത്.

അതേസമയം ഇതു സംബന്ധിച്ച നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അതോറിറ്റി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: ഗൗരി ലങ്കേഷ് വധം; പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍


ബയോമെട്രിക് വിവരങ്ങളാണ് ആധാര്‍ വഴി ശേഖരിക്കുന്നത്. വ്യക്തികളുടെ കണ്ണ്, വിരല്‍ അടയാളങ്ങളും മുഖത്തിന്റെ ചിത്രവുമാണ് ആധാര്‍ വിവരങ്ങള്‍ക്കായി ശേഖരിക്കുന്നത്.

അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവ കാരണം രേഖകള്‍ക്ക് മാറ്റമുണ്ടായേക്കാം എന്ന നിഗമനത്തില്‍ നിന്നുമാണ് പുതുക്കണമെന്ന നിര്‍ദ്ദേശം വച്ചതെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം നമ്പറും കാര്‍ഡും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടി വരും.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പിന്നീട് പുതുക്കണം. പതിനഞ്ച് വയസ്സിനുള്ളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ 17 വയസ്സായിട്ടും പുതുക്കിയിട്ടില്ലെങ്കില്‍ കാര്‍ഡ് അസാധുവാകുമെന്നും അതോറിറ്റി നിര്‍ദ്ദേശത്തില്‍ പറയുന്നു.