ലക്‌നൗ: അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് എതിരഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും യോഗി പറഞ്ഞു.
നേരത്തെ യു.പിയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ദീപാവലി വലിയ ആഘോഷമായി കൊണ്ടാടിയായിരുന്നു. ദീപാവലി ദിനത്തില്‍ ഭക്തര്‍ക്ക് വേണ്ട വിധത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് താന്‍ അയോധ്യയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥന നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു.
Also Read: താജ്മഹലിന് ബാബരി മസ്ജിദിന്റെ ഗതിവരും: അസംഖാന്‍
” മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്ത് എല്ലായിടത്തും വികസനമെത്തിക്കുക എന്നത് തന്റെ കടമയാണ്. സംസ്ഥാനത്തിന്റെ സുരക്ഷക്കും, സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനാണ് അയോധ്യയിലെത്തിയത്. ”
ആദ്യമായാണ് ദീപാവലി ആഘോഷത്തിന് ഒരു മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത്. നേരത്തെ രാമജന്മഭൂമി, ഹനുമാന്‍ഗാര്‍ഹി, സുഗ്രീവക്ഷേത്രം, എന്നിവിടങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ യോഗി സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു.
ദീപാവലി ആഘോഷത്തില്‍ ഗിന്നസ് റെക്കോഡിടുമെന്ന് നേരത്തെ യോഗി പ്രഖ്യാപിച്ചിരുന്നു. 1,71000 മണ്‍ചിരാതുകള്‍ തെളിയിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും സംഘാടകര്‍ ആലോചിച്ചിരുന്നു. രാവണനെ വധിച്ച് തിരികെ പുഷ്പക വിമാനത്തിലെത്തിയ രാമനേയും സീതയേയും ലക്ഷ്മണനയേും രാജ്യം സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ദീപാവലി ആഘോഷത്തില്‍ രാമനും സീതയും ലക്ഷ്മണനും എത്തിയതും അക്ഷരാര്‍ത്ഥത്തില്‍ വിമാനത്തിലായിരുന്നു.
ഇതിഹാസ കഥാപാത്രങ്ങളായി വേഷമിട്ട കലാകാരന്മാര്‍ ആഘോഷം നടക്കുന്ന രാം കഥ പാര്‍ക്കിലെത്തിയത് ഹെലികോപ്ടറിലായിരുന്നു. രാജകീയ വേഷവിധാനങ്ങളോടെ ഹെലികോപ്ടര്‍ ഇറങ്ങിയ രാമനയേും സംഘത്തേയും സ്വീകരിച്ച് ആനയിച്ചത് മുഖ്യമന്ത്രി ആദിത്യനാഥ് നേരിട്ടായിരുന്നു.