കൊച്ചി: നടി അര്‍ച്ചന പത്മിനിയുടെ ആരോപണങ്ങള്‍ ശുദ്ധ നുണയാണെന്നും നടിക്കെതിരെ സംഘടന തലത്തിലും വ്യക്തി പരമായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. കൊച്ചിയില്‍ നടന്ന ഡബ്ല്യു.സി.സിയുടെ പത്രസമ്മേളനത്തില്‍ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങളോട് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ച്ചന പറയുന്നത് ശുദ്ദനുണയാണെന്നും ആരോപണത്തില്‍ പറയുന്ന വ്യക്തിയെ അന്ന് തന്നെ ഫെഫ്ക്ക സസ്‌പെന്റ് ചെയ്തിരുന്നെന്നും. പൊലീസ് കേസ് വേണ്ടെന്ന് അര്‍ച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
Also Read മെമ്പറായിരിക്കും വരെ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും, പക്ഷെ കണ്ണടച്ച് വിശ്വസിക്കില്ല:പാര്‍വതി
അര്‍ച്ചന എഴുതി നല്‍കിയ സ്റ്റേറ്റ്‌മെന്റ് കൈയ്യില്‍ ഉണ്ടെന്നും രേഖകള്‍ തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ആരോപണം എന്ന് മനസ്സിലാക്കുന്നെന്നും അര്‍ച്ചനക്ക് എതിരെ സംഘടനപരമായും വ്യക്തിപരമായും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഉണ്ണികൃഷ്ണന്റെ വാക്കുകളിലൂടെ
ശുദ്ധ കളളമാണ് അവര്‍ പറയുന്നത്. അവര്‍ ഞങ്ങള്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. അവര്‍ ഒരു സംഘടനയിലും അംഗമല്ല. ഞങ്ങളാണ് അവരെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നത്. ഞാന്‍ ഉണ്ടായിരുന്നു. സിബി മലയില്‍ ഉണ്ടായിരുന്നു. സംവിധായകരെ പ്രതിനിധികരിച്ച് സോഹന്‍ സിനു ലാല്‍ ഉണ്ടായിരുന്നു. അസോള്‍ട്ട് ചെയ്തു എന്ന് പറയുന്നയാള്‍ ഉണ്ടായിരുന്നു. അയാളുടെ ബോസ് ആയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെ വിളിച്ച് വരുത്തി.
ആവരോട് ഞങ്ങള്‍ ആദ്യമേ ചോദിച്ചത് ഇത് ഒരു സെക്ഷ്വല്‍ അസോള്‍ട്ടാണ്. ഒരു ക്രിമിനല്‍ കുറ്റമാണ് ഞങ്ങള്‍ കൂടെ വരാം നാളെ ഇത് മറച്ചു വെച്ചെന്ന് പറയും. നിങ്ങളുടെ കൂടെ ഞങ്ങള്‍ വരാം നിയമനടപടികളുടെ പൂര്‍ണ പിന്തുണ ഫെഫ്ക ഏറ്റെടുക്കാം എന്ന് പറഞ്ഞു. അവര്‍ ക്ലിയര്‍ കട്ടായി പറഞ്ഞു. നിയമനടപടിക്ക് താല്‍പ്പര്യമില്ല സംഘടന നടപടി മാത്രം മതി പൊലീസ് കേസിന് താല്‍പര്യമില്ല എന്ന്. അത് എഴുതിത്തരാന്‍ പറഞ്ഞു അവര്‍ അത് എഴുതി തന്നു.
Also Read ഞങ്ങളെ വെറും നടിമാര്‍ എന്ന് വിളിച്ച് മോഹന്‍ലാല്‍ അധിക്ഷേപിച്ചു; തുറന്നടിച്ച് ഡബ്ല്യു.സി.സി അംഗങ്ങള്‍
സംഘടനയില്‍ നിന്ന് അപ്പോള്‍ തന്നെ ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സസ്‌പെന്‍സ് ചെയ്തു.ട്രെഡ് യൂണിയന്‍ ആയത് കൊണ്ട് നമുക്ക് അയാളെ ഡിസ്മിസ് ചെയ്യാന്‍ കഴിയില്ല. എന്നിട്ട് അവരുടെ സംഘടന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സംഘടന അവരെയും കാര്യമറിയിച്ചു. ഇത് പോരാത്തതിന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സംഘടന ഞങ്ങള്‍ക്ക് ഒരു കത്തയച്ചു. അയാളുടെ വീട്ടില്‍ ഭയങ്കര പ്രശ്‌നമാണ് ഇപ്പോള്‍ പണിയെടുക്കാന്‍ കഴിയുന്നില്ല സസ്‌പെന്‍ഷന്‍ കാലാവധി കഴിയാനായി അയാളെ തിരിച്ച് എടുത്തുകൂടെ എന്ന്. അപ്പോഴും ഞാന്‍ മറുപടി പറഞ്ഞു.
ഇനി ഒരു ജനറല്‍ കൗണ്‍സില്‍ ഉണ്ടാവുന്നത് വരെ സസ്‌പെന്‍ഷന്‍ നീട്ടി വെച്ചിരിക്കുന്നു എന്ന്. ഇതിന്റെ എല്ലാ രേഖകളും തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഇത്രയും കാര്യം ചെയ്ത ഞങ്ങള്‍ക്ക് എതിരെയാണ് അവര്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇവര് എഴുതി ഒപ്പിട്ട സ്റ്റേറ്റ്‌മെന്റ് ഉണ്ട് കയ്യില്‍. നടപടിയില്‍ ഇവര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ് ഇതില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് നിങ്ങള്‍ പറയു.
Also Read ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നായിരുന്നു സ്റ്റേറ്റ്മെന്റ്; ആക്രമിക്കപ്പെട്ട നടിയെ നടന്‍ ബാബുരാജ് അപമാനിച്ചെന്ന് പാര്‍വ്വതി
കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ് നടക്കുന്നത്. ഞങ്ങള്‍ ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും അത് സംഘടനാതലത്തിലും വ്യക്തിപരമായ രീതിയിലും സ്വീകരിക്കും
തനിക്ക് നേരിട്ട ദുരനുഭത്തില്‍ ഫെഫ്ക്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി അര്‍ച്ചന പത്മിനി ഇന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്റ്റെറിന്‍ ഷാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്നും ഇതിനെതിരെ ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിനല്‍കിയിരുന്നെന്നും അര്‍ച്ചന വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ആരോപിതനായ വ്യക്തി ഇപ്പോഴും ജോലി ചെയ്യുന്നെന്നും തനിക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും അയാള്‍ തട്ടിതെറിപ്പിക്കുന്നു എന്നും അര്‍ച്ചന പത്മിനി പറഞ്ഞിരുന്നു.
DoolNews video