| Thursday, 8th March 2018, 8:32 pm

കൂറെ കാലം മുമ്പേ ഈ അംഗീകാരം ലഭിക്കേണ്ടതായിരുന്നു; ആളൊരുക്കത്തിലൂടെ മികച്ച നടനുള്ള പുരസ്‌ക്കാരം ഇന്ദ്രന്‍സിന് ലഭിച്ചതില്‍ നിറഞ്ഞ സന്തോഷമെന്നും സംവിധായകന്‍ വി.സി അഭിലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ഇന്ദ്രന്‍സിന് താന്‍ സംവിധാനം ചെയ്ത് ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആളൊരുക്കത്തിന്റെ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വി.സി അഭിലാഷ്. കൂറെ കാലം മുമ്പ് തന്നെ അദ്ദേഹത്തിന് ഈ പുരസ്‌ക്കാരം ലഭിക്കേണ്ടതായിരുന്നെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

“”മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റില്‍ ഇന്ദ്രന്‍സേട്ടന്റെ പേര് എഴുതി ചേര്‍ക്കാന്‍ ആളൊരുക്കത്തിലൂടെ കഴിഞ്ഞതില്‍ നിറഞ്ഞ സന്തോഷമുണ്ട്. അംഗീകാരം ലഭിക്കുന്നതില്‍ ഏറെ വൈകിപോയ നടനാണ് ഇന്ദ്രന്‍സേട്ടന്‍ കുറെ കാലം മുമ്പ് തന്നെ അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കേണ്ടതായിരുന്നു”” അഭിലാഷ് പറഞ്ഞു.

സംവിധായകന്‍ എന്ന നിലയില്‍ പപ്പു പിഷാരടി എന്ന കഥാപാത്രത്തെ ഇന്ദ്രന്‍സേട്ടന്‍ അവതരിപ്പിച്ചത് തനിക്ക് നൂറ് ശതമാനം സംതൃപ്തി നല്‍കിയെന്നും അഭിലാഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇനിയും മികച്ച കഥാപാത്രങ്ങളും അംഗീകാരങ്ങളും ഇന്ദ്രന്‍സിനെ തേടിയെത്തട്ടെയെന്നും അഭിലാഷ് കൂട്ടി ചേര്‍ത്തു.

ഇന്ദ്രന്‍സ് മുഴുനീള ഓട്ടന്‍തുള്ളല്‍ കലാകാരനായി അഭിനയിക്കുന്ന “ആളൊരുക്കത്തിന്റെ രചനയും സംവിധാനവും ചെയ്തത് അഭിലാഷ് ആണ് ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more