ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഒരു തുടക്കം മാത്രമാണെന്ന് ശിവസേന. പ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയെ ആശ്ലേഷിച്ച രാഹുലിന്റെ നടപടിയില്‍ മോദി സ്തബ്ധനായി പോയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
“രാഹുല്‍ രാഷ്ട്രീയം പഠിച്ചത് യഥാര്‍ത്ഥ സ്‌കൂളില്‍ നിന്നാണെന്ന് വ്യക്തമായി. പ്രസംഗത്തിനുശേഷം മോദിയെ കെട്ടിപ്പിടിക്കുക ആയിരുന്നില്ല, ഒരു ഷോക്ക് നല്‍കുകയായിരുന്നു രാഹുല്‍ ചെയ്തത്.”
ജനങ്ങള്‍ പറയുന്നത് ഇത് നാടകമാണെന്നാണ്. എന്നാല്‍ ഇത് രാഷ്ട്രീയത്തിനുള്ളിലെ നാടകം മാത്രമാണ്. രാഹുലിന്റെ പ്രസംഗത്തെ അഭിനന്ദിക്കാനും റാവത്ത് മടിച്ചില്ല.
ALSO READ: കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം തള്ളി: പ്രമേയം പരാജയപ്പെട്ടത് 126നെതിരെ 325 വോട്ടുകള്‍ക്ക്
അവിശ്വാസപ്രമേയത്തില്‍ ശിവസേന വിട്ടുനിന്നിരുന്നു. ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് പിന്‍വലിച്ചതിനുശേഷമായിരുന്നു ശിവസേന വിട്ടുനില്‍ക്കുമെന്നറിയിച്ചത്.
കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അമിത് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു താക്കറെ ഇക്കാര്യം അറിയിച്ചത്.
18 എം.പിമാരാണ് ശിവസേനയ്ക്ക് ലോക്സഭയില്‍ ഉള്ളത്.
WATCH THIS VIDEO: