ഹൈദരാബാദ്: കഴിഞ്ഞ ദിവസം മലയാളികളെയെല്ലാം ഏറെ സന്തോഷിപ്പിച്ച് ഒരു വാര്‍ത്തയായിരുന്നു മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാറിന്റെ നന്തി പുരസ്‌ക്കാരം ജനതാ ഗാരേജിനുള്ള അഭിനയത്തിന് ലഭിച്ച വാര്‍ത്ത.
മോഹന്‍ലാല്‍ ആരാധകര്‍ വാര്‍ത്ത എടുത്ത് ആഘോഷമാക്കുകയും നന്തി പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളതാരമെന്ന് റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വന്തം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയും ചെയ്തു. എന്നാല്‍ സത്യാവസ്ഥ ഇതല്ല.
നന്തി പുരസ്‌ക്കാരം ആദ്യമായി ലഭിക്കുന്ന ആദ്യ മലയാളി താരം മലയാളത്തിന്റെ സ്വന്തം സിദ്ധിഖാണ്. 2013ലാണ് സിദ്ധിഖിന് ഈ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഇത് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു സിദ്ധിഖിന് ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. രാജേ്ഷ് ടച്ച് റിവര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
യഥാര്‍ത്ഥത്തില്‍ ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യമലയാളി മാത്രമാണ് മോഹന്‍ലാല്‍. ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളുടെ വിഭജനത്തോടെ പുരസ്‌ക്കാര പ്രഖ്യാപനം നിന്നുപോയിരുന്നു. തുടര്‍ന്ന് 2012, 2013 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ചിലും 2014, 2015, 2016 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്.
കേരളത്തിന് പുറത്ത് നിന്നും പുരസ്‌കാരം മോഹന്‍ലാലിനെ തേടിയെത്തുന്നത് ഇതാദ്യമല്ല. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരവും. ഇരുവറിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.