കത്രീനയുമായി പരിചയപ്പെടുന്നവര്‍ക്ക് അവരോട് പ്രണയം തോന്നാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ബോളീവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍.
അഗ്നീപഥില്‍ ഹൃതിക്കും സഞ്ചയ് ദത്തുമെല്ലാം വളരെ നന്നായി അഭിനയിച്ചെങ്കിലും പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കത്രീനയാണ്.
അവരുടെ ആരാധകര്‍ മാത്രമല്ല, കൂടെ അഭിനയിക്കുന്നവര്‍വരെ കത്രീനയുടെ സൗന്ദര്യത്തില്‍ മയങ്ങിവീഴുമത്രേ.
“അഗ്നീപഥിലും ബോഡീഗാര്‍ഡിലുമൊക്കെ എത്ര ചെറിയ റോളാണ് അവര്‍ ചെയ്തത്. പക്ഷേ ഈ സിനിമയുടെയെല്ലാം വിജയത്തിന് അവരുടെ സാന്നിധ്യം വളരെ നിര്‍ണ്ണായകമായിരുന്നു. അഗ്നീപഥില്‍ ഹൃതിക്കും സഞ്ചയ് ദത്തുമെല്ലാം വളരെ നന്നായി അഭിനയിച്ചെങ്കിലും പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കത്രീനയാണ്.”- സല്‍മാന്‍ വാചാലനാവുന്നു.
കത്രീനയും സല്‍മാനും ഒരുമിച്ചെത്തുന്ന ഏക്ഥാ ടൈഗറിന്റെ പ്രമോഷനുവേണ്ടി വന്നപ്പോഴായിരുന്നു സല്‍മാന്‍ “കത്രീന ഇഫക്ടിനെ”കുറിച്ച് വാചാലനായത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.