| Monday, 23rd July 2018, 8:00 pm

ഇത്തരം പ്രവര്‍ത്തികള്‍ സിനിമയോട് ചെയ്യുന്ന് ഏറ്റവും വലിയ ദ്രോഹമാണ്; ലൂസിഫറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തുന്നതിനെതിരെ മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ലൂസിഫറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും ചോരുന്നതിനെതിരെ പ്രതിഷേധവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാള്‍ മുതല്‍, ഇതിന്റെ സെറ്റില്‍ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണെന്നുംസിനിമയോടുള്ള സ്‌നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകള്‍ക്ക് പിന്നില്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകള്‍ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിര്‍വൃതിയടയുന്ന ഒരുപാട് ഓണ്‍ലൈന്‍ കച്ചവടക്കാരുടെ കാലാമാണിതെന്ന് മുരളി ഗോപി ചൂണ്ടികാട്ടി.


Also Read ഫഹദിന്റെ ‘വരത്തന്‍’ വരുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഇത്തരം നിരൂപിക്കലുകള്‍ ഒരു സിനിമയോടുള്ള സ്‌നേഹത്താല്‍ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തില്‍ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷന്‍ ലീക്കുകള്‍ ഉപകരിക്കൂ. മുരളി ഗോപി പറയുന്നു.

ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക എന്നും മുരളി ഗോപി പറഞ്ഞു.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പ്രിയപ്പെട്ടവരേ,

“”ലൂസിഫര്‍”” എന്ന ഞാന്‍ എഴുതി, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാള്‍ മുതല്‍, ഇതിന്റെ സെറ്റില്‍ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്‌നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകള്‍ക്ക് പിന്നില്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകള്‍  ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിര്‍വൃതിയടയുന്ന ഒരുപാട് ഓണ്‍ലൈന്‍ കച്ചവടക്കാരുടെ കാലാമാണിത്. ഇത്തരം നിരൂപിക്കലുകള്‍ ഒരു സിനിമയോടുള്ള സ്‌നേഹത്താല്‍ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തില്‍ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷന്‍ ലീക്കുകള്‍ ഉപകരിക്കൂ.
യഥാര്‍ഥ സിനിമ സ്‌നേഹികള്‍ അറിയാന്‍ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. ????

സസ്‌നേഹം,
Murali Gopy

We use cookies to give you the best possible experience. Learn more