കോഴിക്കോട് ജില്ലയിലെ സ്‌കൂളില്‍ പടര്‍ന്നു പിടിച്ചത് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
keralanews
കോഴിക്കോട് ജില്ലയിലെ സ്‌കൂളില്‍ പടര്‍ന്നു പിടിച്ചത് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 7:53 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്നു പിടിച്ചത് എച്ച്.വണ്‍.എന്‍.വണ്‍ ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പൂരിലെ വൈറോളജി ലാബില്‍ നിന്നും വന്ന റിപ്പോര്‍ട്ടിലാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എച്ച്.വണ്‍.എന്‍.വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. പനി ബാധിച്ച അഞ്ചു പേരുടെ രക്ത സാമ്പിളാണ് പരിശോധിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ആശങ്ക വേണ്ടെന്നും വീടുകളില്‍ വിശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആനയാംകുളം സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടത്തോടെ പനി ബാധിക്കുകയായിരുന്നു.13 അധ്യാപകര്‍ക്കും 163 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇതുവരെ പനി ബാധിച്ചിട്ടുള്ളത്. ജനുവരി മൂന്ന് മുതലാണ് സ്‌കൂളിലെ നിരവധി പേര്‍ക്ക് ഒന്നിച്ചു പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് 176 പേരെ ചികിത്സക്കായി പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു പിന്നാലെ പനി ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കാനായി മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.