അതീവ ഗുരുതരമായ തെറ്റാണ് ഒരു കൂട്ടം എം.എല്‍എ മാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നതെന്നും. ആ അവസരത്തില്‍ ഇടതുപക്ഷം എടുത്ത തീരുമാനം ഉചിതമായിരുന്നോ എന്ന് അവര്‍ തന്നെ പരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ന് നാല് മണിക്ക് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വാച്ച് ആന്റ് വാര്‍ഡ് ആരെയും ആക്രമിച്ചില്ലെന്നും ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതിനിടയില്‍ എം.എല്‍.എ മാര്‍ക്ക് സ്വയം പരിക്കേല്‍ക്കുകയുമായിരുന്നു. നിയമസഭയുടെ എല്ലാ നടപടികളും മുറപോലെ നടന്നതായും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ അനുമതി നല്‍കിയതിനു ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചതെന്നും അദ്ദേഹത്തിന്റെ അറിയിപ്പോടെ കൂടിത്തന്നെയാണ് ഇന്നത്തെ സഭപിരിഞ്ഞതെന്നും തിങ്കളാഴ്ച്ച സഭ വീണ്ടും ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴ ആരോപണത്തില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ എം.എല്‍.എമാരുടെ ഉപരോധം അക്രമാസക്തമാവുകയായിരുന്നു. ആക്രമണങ്ങള്‍ക്കിടിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. പ്രതിഷേധക്കാര്‍ സ്പീക്കറുടെ ചേംബറിലും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു