മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വേണം; പിന്തുണ തേടി 'ഇന്ത്യ'ക്ക് കത്തയച്ച് ഗോത്ര സംഘടന
national news
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വേണം; പിന്തുണ തേടി 'ഇന്ത്യ'ക്ക് കത്തയച്ച് ഗോത്ര സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2023, 10:44 pm

ഇംഫാല്‍: മണിപ്പൂരില്‍ പ്രത്യേക ഭരണവും രാഷ്ട്രപതി ഭരണവുമെന്ന ആവശ്യത്തിന് പിന്തുണ തേടി ‘ഇന്ത്യ’ക്ക് കത്തയച്ച് ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേര്‍സ് ഫോറം (ITLF). തങ്ങളുടെ കാര്യം ഏറ്റെടു

ക്കണമെന്നും തങ്ങളുടെ ദുരവസ്ഥയക്കുറിച്ച് രാജ്യത്തെ അറിയിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെടുന്നുവെന്ന് ഐ.ടി.എല്‍.എഫ് കത്തില്‍ പറയുന്നു.

‘ ഞങ്ങളുടെ ദുരവസ്ഥ ഏറ്റെടുക്കണമെന്നും രാജ്യത്തെ അറിയിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മണിപ്പൂരില്‍ പ്രത്യേക ഭരണം വേണമെന്ന ഞങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് കൊണ്ട് ഈ അക്രമത്തെ അതിജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും ഞങ്ങളെ സഹായിക്കണം,’ കത്തില്‍ പറയുന്നു.

ഐ.ടി.എല്‍.എഫ് ചെയര്‍മാന്‍ പഗിന്‍ ഹോകിപും സെക്രട്ടറി മുആന്‍ ടോംപിങ്ങും ഒപ്പ് വെച്ച രണ്ട് പേജുള്ള കത്താണ് ഇന്ത്യക്ക് അയച്ചിരിക്കുന്നത്. സംഘര്‍ഷം ആരംഭിച്ച് മൂന്ന് മാസവും മണിപ്പൂരില്‍ സമാധാനം വിദൂര സ്വപ്‌നമായിരുന്നെന്നും അവര്‍ കത്തില്‍ പറയുന്നു.

‘എല്ലാ വിഭാഗങ്ങളും കഷ്ടപ്പെടുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളായ കുകി-സോ ഗോത്ര വിഭാഗങ്ങള്‍ സംഘര്‍ഷത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നു. സംഘര്‍ഷത്തില്‍ മൂന്നില്‍ രണ്ട് പേര് വീതമാണ് മരിച്ചത്.
ഇംഫാലിലെ ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിച്ച ആയിരക്കണക്കിന് ആയുധങ്ങള്‍ വംശീയ ഉന്മൂലനത്തിനായി ഉപയോഗിക്കുകയാണ്.

അത്യാധുനിക തോക്കുകളുള്ള സംസ്ഥാന പൊലീസ് തോക്കുധാരികളായ മെയ്തികളുമായി ഗോത്ര ഗ്രാമങ്ങള്‍ റെയ്ഡ് ചെയ്യുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നു,’ കത്തില്‍ പറയുന്നു.

കലാപം തുടങ്ങി മെയ് 3 മുതല്‍ 119 മരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഐ.ടി.എല്‍.എഫ് പറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ സാധാരണ പൗരന്മാരാണുള്ളത്. 7000 ഗോത്രക്കാരുടെ വീടുകളാണ് കത്തി നശിച്ചത്. 359 ക്രിസ്ത്യന്‍ പള്ളികളും നശിക്കപ്പെട്ടു. 4000ത്തോളം ഗോത്രക്കാര്‍ നാട് വിട്ടുപോയെന്നും ഐ.ടി.എല്‍.എഫ് പറഞ്ഞു.

‘ഗോത്രവര്‍ഗക്കാരും മെയ്തികളും നിലവില്‍ വേര്‍പിരിഞ്ഞിട്ട് തന്നെയാണുള്ളത്. ഇത്രയും പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇരുവിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്ന് ജീവിക്കുന്നത് നടക്കുന്ന കാര്യമല്ല. മെയ്തി സമൂഹം നിയന്ത്രിക്കുന്ന സാമുദായിക മണിപ്പൂര്‍ സര്‍ക്കാരിന്റെ കീഴില്‍ ജീവിക്കുക ചിന്തിക്കാന്‍ സാധിക്കില്ല.

രാഷ്ട്രീയപരമായി ഞങ്ങളെ വേര്‍പ്പെടുത്തുന്നതാണ് നല്ലത്. കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ക്ക് ഞങ്ങളുടെ മണ്ണില്‍ അതിജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വയം ഭരണാവകാശം നല്‍കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,’ കത്തില്‍ പറയുന്നു.

content highlights: ITLF LETTER TO INDIA