കടല്‍ക്കൊല കേസ് പ്രതികളുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്‌സി
Daily News
കടല്‍ക്കൊല കേസ് പ്രതികളുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്‌സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2014, 7:35 pm

[] റോം: കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറ്റലി നാവികരുടെ പേരില്‍ ലോകകപ്പ് ഫുട്‌ബോള്‍ ജേഴ്‌സി പുറത്തിറക്കി. ഇറ്റാലിയന്‍ നാവികരായ ലെസ്‌തോറ മാസി മിലിയാനോയുടെയും സാല്‍വതോറ ഗിറോണിന്റെയും പേര് ആലേഖനം ചെയ്ത ജഴ്‌സികളാണ് ഇറ്റലി പുറത്തിറക്കിയിരിക്കുന്നത്.

നാവികരുടെ മോചനത്തില്‍ മോദി സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും പ്രശ്‌നം ഒത്തുതീര്‍ക്കാന്‍കഴിയുമെന്നും ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ട പിനോട്ടി അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഇറ്റലിയന്‍ വിദേശകാര്യമന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഇതുസംബന്ധിച്ച് ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. എന്നാല്‍ കോടതിയിലിരിക്കുന്ന കേസില്‍  ഇടപെടാനാകില്ലെന്ന നിലപാടിലാണ് സുഷമ.

2012 ഫെബ്രുവരിയില്‍ കെല്ലം നീണ്ട കരയില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ  വെടിവെച്ച് കൊന്ന കേസിലാണ് ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ തടവില്‍ കഴിയുന്നത്.