റോം: കൊവിഡ് 19 ന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ റെക്കോര്‍ഡ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത് ഇറ്റലി. 4,032 പേരാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
ചൈനയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം മാത്രം. അതേസമയം ഇറ്റലിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് 627 എണ്ണമാണ്. ഒരോ രണ്ടര മിനുട്ടിലും ഒരാളെന്ന കണക്കിലാണ് ഇറ്റലിയിലെ മരണ നിരക്ക്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഫ്രാന്‍സിലും ഇറാനിലും സ്‌പെയിനിലും കൊവിഡ് നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുകയാണ്.
ഇറ്റലിയിലെ മരണ സംഖ്യ ചൈനയെ മറികടന്നു. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇറാനില്‍ 149 പേരും ഫ്രാന്‍സില്‍ 108 പേരും മരിച്ചു. ഇറ്റലിയില്‍ മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോകത്ത് കൊവിഡ് പിടിപെട്ട് 11,000 പേരാണ് മരണമടഞ്ഞത്. ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത നാലാമത്തെ രാജ്യമായി സ്‌പെയിന്‍ മാറി.
ബ്രിട്ടണിലും കൊവിഡ് പടരുന്ന സാഹചര്യത്തില്‍കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഗോളവ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പാരിസില്‍ വെച്ച് മെയ് 12ന് നടത്താനിരുന്ന കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാറ്റിവെച്ചിട്ടുണ്ട്.