റോം: ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് 889 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 10,000 കടന്നു. 10,023 പേരാണ് ഇറ്റലിയില്‍ ഇത് വരെ മരിച്ചത്.
92,472പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 70,065പേരും ചികിത്സയിലാണ്. 5,974 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 12,384പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്.
അമേരിക്കയില്‍ ഇത് വരെ 1935 പേരാണ് മരിച്ചത്. 239പേരാണ് ഇന്ന് മരിച്ചത്. സ്‌പെയിനില്‍ 674 പേരാണ് ഇന്ന് മരിച്ചത്. ബ്രിട്ടണില്‍ ഇത് 260 പേരാണ്. ഇറാനില്‍ 139 പേരും.
അതേ സമയം ചൈനയില്‍ വൈറസിന്റെ വ്യാപനം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയില്‍ ഇന്ന് 54 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.