കൊവിഡ് 19'; ഇറ്റലിയില്‍ മരണം 10000 കടന്നു, ഇന്ന് മരിച്ചത് 889പേര്‍,
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 11:53 pm
റോം: ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് 889 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 10,000 കടന്നു. 10,023 പേരാണ് ഇറ്റലിയില്‍ ഇത് വരെ മരിച്ചത്.
92,472പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 70,065പേരും ചികിത്സയിലാണ്. 5,974 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 12,384പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്.