കൊവിഡ്-19 ബാധിച്ച് ഇറ്റലിയില്‍ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 475 പേര്‍. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണം 3000 ത്തിനടുത്തെത്തി. 35713 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 4000 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇറ്റലിയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് 319 പേര്‍ മരിച്ചത്.
ഇറ്റലിയില്‍ മിക്ക സ്ഥലങ്ങളും സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചിട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇറ്റലിയിലെ പ്രായം കൂടിയവരുടെ ഉയര്‍ന്ന ജനസംഖ്യാ നിരക്കും രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുള്ള വര്‍ധനവും ആണ് ഇത്രയും മരണം നടക്കാനുള്ള കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം ഡയരക്ടറായ നൃമൈക്ക് റിയാന്‍ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറ്റലിക്ക് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് ഭീഷണിയിലാണ്. സ്‌പെയിനില്‍ 598 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 13715 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ചൊവ്വാഴ്ച 16 ശതമാനം വര്‍ധനവ് ആണ് ഉണ്ടായത്. 175 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. യു.കെയില്‍ 104 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജര്‍മനിയില്‍ 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം യാകത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അമേരിക്കയും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ