| Saturday, 27th November 2021, 11:38 am

ഇറ്റലിയോ പോര്‍ച്ചുഗലോ? ഖത്തറിലേക്ക് ഒരാള്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ലോക ഫുട്‌ബോളിലെ രണ്ട് അതികായരാണ് ഇറ്റലിയും പോര്‍ച്ചുഗലും. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രമെ ഖത്തര്‍ ലോകകപ്പില്‍ ഉണ്ടാകൂ.

യൂറോപ്യന്‍ പ്ലേഓഫില്‍ ഇരുടീമുകളും ഒരു ഗ്രൂപ്പിലാണ്. നോര്‍ത്ത് മാസിഡോണിയ, തുര്‍ക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

പ്ലേഓഫില്‍ ആദ്യ മത്സരത്തില്‍ ഇറ്റലിക്ക് നോര്‍ത്ത് മാസിഡോണിയയാണ് എതിരാളികള്‍. പോര്‍ച്ചുഗലിന് തുര്‍ക്കിയും. ഈ മത്സരത്തില്‍ ജയിക്കുന്നവരാണ് ലോകകപ്പ് യോഗ്യതയ്ക്കായി വീണ്ടും ഏറ്റുമുട്ടുക.

ആദ്യ മത്സരം ജയിച്ചാല്‍ ഇറ്റലിയും പോര്‍ച്ചുഗലും നേര്‍ക്കുനേരെത്തും. അതില്‍ ജയിക്കുന്നവര്‍ക്ക് മാത്രമെ ലോകകപ്പ് യോഗ്യതയുണ്ടാകൂ. 12 ടീമുകള്‍ ഉള്‍പ്പെടുന്ന പ്ലേഓഫില്‍ നിന്ന് 3 ടീമുകള്‍ മാത്രമാണ് ലോകകപ്പിനു യോഗ്യത നേടുക.

2018 ലെ റഷ്യന്‍ ലോകകപ്പിനും ഇറ്റലിയ്ക്ക് യോഗ്യത നേടാനായില്ല. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയശേഷം എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുള്ള ടീമാണ് പോര്‍ച്ചുഗല്‍.

റൊണാള്‍ഡോയുടെ അവസാന ലോകകപ്പാകും ഖത്തറിലേത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Italy and Portugal drawn in same World Cup playoff bracket

We use cookies to give you the best possible experience. Learn more