ജയ്പൂര്‍: ജയ്പൂരിലെത്തിയ ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരിയുടെ കൊവിഡ് 19 പരിശോധനാഫലം പോസ്റ്റീവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ദല്‍ഹിയിലും തെലങ്കാനയിലും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊവിഡ് 19 വൈറസ് ബാധയും കേരളത്തിലായിരുന്നു.
വിമാനത്താവളത്തിലെ സ്‌ക്രീനിംഗില്‍ കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഒരു ഇറ്റാലിയന്‍ പൗരനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാം പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ് 19 രോഗബാധിതരായി ലോകത്തെമ്പാടുമായി മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചും തുടങ്ങിയിട്ടുണ്ട്. 88000ത്തിലധികം പേര്‍ വൈറസ് ബാധിതരാണെന്നാണ് കണക്ക്.
കൂടുതല്‍ രാജ്യങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ചൈന കഴിഞ്ഞാല്‍ ഇറ്റലിയും ഇറാനുമാണ് കൊവിഡിന്റെ പിടിയില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായ രാജ്യങ്ങള്‍. ഇറ്റലിയില്‍ 34 മരണവും ഇറാനില്‍ 54 മരണവും സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയില്‍ 21 പേര്‍ മരിച്ചു.
WATCH THIS VIDEO: