കൊല്ലം: കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി തള്ളി.
ജാമ്യം കൊടുത്താല്‍ വിചാരണയ്ക്ക് പ്രതികളെ ലഭിക്കുമോ എന്നകാര്യത്തില്‍ സംശയമെന്ന് കോടതി പറഞ്ഞു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉറപ്പ് വിചാരണക്കോടതിക്ക് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ പ്രാധാന്യവും പൊതുതാല്‍പര്യവും പരിഗണിച്ച് ഉടന്‍ വിചാരണ തുടങ്ങണമെന്നും ഉത്തരവിട്ടു.
ഇറ്റാലിയന്‍ മറീനുകള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. കേസന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിക്കണമെന്ന് മറീനുകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല
കേസ് എത്രയും വേഗം തീര്‍ക്കാനുള്ള നടപടി ഉണ്ടാകണമെന്ന് കഴിഞ്ഞദിവസം ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സ്റ്റീഫന്‍ മിസ്തൂരെ പറഞ്ഞിരുന്നു. ജാമ്യത്തിനായി എന്ത് നിബന്ധന മുന്നോട്ടുവെച്ചാലും മറീനുകളും ഇറ്റലിയും അംഗീകരിക്കുമെന്നും അഭിഭാഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാകില്ല എന്നതായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.