| Friday, 9th January 2015, 1:57 pm

ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്തത് മനപ്പൂര്‍വ്വം: എന്‍.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്തത് മനപ്പൂര്‍വ്വമാണെന്ന് എന്‍.ഐ.എ. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നാവികര്‍ വെടിയുതിര്‍ത്തത്. 125 മീറ്റര്‍ മാത്രം ദൂരത്തു നിന്നാണ് നാവനികര്‍ ഇരുപത് തവവണ വെടിയുതിര്‍ത്തത്. സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നാവികരുടെ വാദത്തെ പൂര്‍ണമായും തള്ളിക്കളയുന്ന വെളിപ്പെടുത്തലാണിത്.

ഇക്കാര്യങ്ങല്‍ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്‍.ഐ.എ. ഇറ്റലിയില്‍ പരോളിനു പോയ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ സമയത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. അതിനിടെയാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍.

കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് നാവികര്‍ വാദിച്ചിരുന്നത്. എന്‍ഐഎയുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നാവികര്‍തയ്യാറായില്ലെന്നും കുറ്റപത്രത്തില്‍ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം നടന്നത് എന്നതിനാല്‍ എന്‍.ഐ.എയോട് സഹകരിക്കേണ്ടതില്ലെന്നായിരുന്നു നാവികരുടെ നിലപാട് എന്നും എന്‍.ഐ.എ പറയുന്നു.

We use cookies to give you the best possible experience. Learn more