| Tuesday, 7th April 2015, 2:26 pm

ജാമ്യം ഒരു മാസം കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികന്‍ ലത്തോറെ സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മസിമിലിയാനോ ലത്തോറെ ചികിത്സ ആവശ്യത്തിനായി ഒരുമാസം കൂടി നാട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് എ.ആര്‍ ഡേവ്, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ഏപ്രില്‍ 9ന് ലത്തോറെയുടെ ജാമ്യ ഹര്‍ജ്ജി പരിഗണിയ്ക്കും.

ഈ വര്‍ഷം ജനുവരിയിലാണ് ലത്തോറെ ഇറ്റലിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. അടുത്തിടെ ആരോഗ്യസ്ഥിതിയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജാമ്യാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കോടതി അപേക്ഷ അനുവദിയ്ക്കാണ് സാധ്യത. ആരോഗ്യപരമായ കാരണങ്ങളാല്‍ മാനുഷിക പരിഗണന നല്‍കി ജനുവരി പതിനാലിനാണ് അപെക്‌സ് കോടതി ലത്തോറെയ്ക്ക് മൂന്ന് മാസത്തേക്ക് ജാമ്യം നീട്ടിനല്‍കിയത്.

കടല്‍ക്കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് ലത്തോറെ. 2012 ഫെബ്രുവരി 15ന് കേരള തീരത്ത് വച്ച് ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടിനു നേരെ കുറ്റക്കാരായ ഇറ്റലിയുടെ എന്റിക്ക ലെക്‌സി എന്ന കപ്പലിലെ നാവികര്‍ ലത്തോറെയും സാല്‍വത്തോറെ ഗിറോണെയും വെടിയുതിര്‍ക്കുകയും ഇതില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന ഗിറോണെയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more