| Monday, 8th September 2014, 5:23 pm

കടല്‍ക്കൊലക്കേസ്;ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി:കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇറ്റലിക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തേക്കില്ലെന്ന് സൂചന. മാനുഷിക പരിഗണന കണക്കിലെടുത്ത് നാവികരെ ഇറ്റലിക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം തള്ളിയക്കളയാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

മസ്തിഷ്‌ക രോഗമായതിനാല്‍ നാട്ടിലേക്ക് വിട്ടയക്കണമെന്ന് പ്രതകളിലൊരളായ മാര്‍സിമലാനോ ലാത്തോറ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇറ്റാലിയന്‍ നാവികന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. രോഗബാധിതനായ തന്നെ രണ്ടു മാസം ഇറ്റലിയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

2012 ഫിബ്രവരി 15നാണ് മലയാളി മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവരെ പുറംകടലില്‍ വെച്ച് നാവികര്‍ വെടിവെച്ചു കൊന്നത്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്നായിരുന്നു മത്സ്യതൊഴിലാളികള്‍ക്ക് വെടിയേറ്റത്.

We use cookies to give you the best possible experience. Learn more