[]ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ അന്വേഷണത്തിനായി എന്ററികാലെക്‌സി കപ്പലിലെ സാക്ഷികളായ നാല് നാവികരെ എന്‍.ഐ.എക്ക് മുമ്പില്‍ ഹാജരാക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടു. []
അതിനായി ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി.
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ ഏംബസിയില്‍ കഴിയുന്ന നാവികരെ എന്‍.ഐ.എ സംഘം ദല്‍ഹിയിലെത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളില്‍ നിന്നും മൊഴിയെടുത്തു. ഇനി എന്‍ട്രികാലെക്‌സി കപ്പലില്‍ ഉണ്ടായിരുന്ന നാല് നാവികരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്.
എന്നാല്‍ ഇവരെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലേക്ക് അയക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇറ്റലി. സാക്ഷികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കാനാകില്ലെന്നും, അന്വേഷണസംഘത്തെ റോമിലേക്ക് അയക്കമെന്നുമാണ് ഇറ്റലിയുടെ നിലപാട്.
അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് ഇറ്റലിയുടെ ഡിമാന്റ്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോട് എന്‍.ഐ.എക്ക് യോജിപ്പില്ല.
മൊഴിയെടുക്കാന്‍ എന്‍.ഐ.എ സംഘം ഇറ്റലിയിലേക്ക് അയക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രതിനിധി കഴിഞ്ഞ ആഴ്ച കേന്ദ്ര വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.