| Wednesday, 5th November 2014, 12:20 pm

കാറുകളില്‍ എയര്‍ബാഗും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും നിര്‍ബദ്ധമാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാറുകളില്‍ എയര്‍ബാഗും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും നിര്‍ബദ്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ കാറുകളില്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ഓക്ടോബറിന് മുമ്പായി നിയമം നിലവില്‍ വരത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

സുരക്ഷാ ഉപകരണങ്ങള്‍ കാറില്‍ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കാറിന്റെ വില ഇയരുന്നതിനുള്ള സാധ്യതകളും ഏറെയാണ്. ഫ്രണ്ടല്‍, സൈഡ് ക്രാഷ് ടെസ്റ്റുകളുടെ പരിധി 46 കെ.എം.പി.എച്ചില്‍ നിന്ന് 56 കെ.എം.പി.എച്ചിലേക്ക് ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കാരണം കാറിന്റെ വിലയിലും വര്‍ധനവ് ഉണ്ടാകുമെന്ന് കമ്പനികള്‍ അറിയിച്ചു കഴിഞ്ഞു.

മാരുതി ആള്‍ട്ടോ 800, ടാറ്റാ നാനോ, ഫോര്‍ഡ് ഫിഗോ, ഹുണ്ടായ് ഐ 10, പോളോ എന്നീ കാറുകളുടെയെല്ലാം സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം. വോള്‍ഗ്‌സ് വാഗണ്‍ എല്ലാ മോഡലുകളിലും എയര്‍ബാഗ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. പിന്നാലെ ടൊയോട്ടയും. മാരുതിയും നിസാനും പുതിയ കാറുകളില്‍ ഇതുള്‍പ്പെടുത്തും.

Latest Stories

We use cookies to give you the best possible experience. Learn more