ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത്. ഈ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള അരഡസനോളം യൂണിയനുകള്‍ കത്തെഴുതി.
വിറ്റഴിക്കുന്നതിനു പകരം എല്‍ ആന്‍ഡ് ടി, ഐ.ടി.സി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ), ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് എന്നിവയാണു കത്തെഴുതിയ യൂണിയനുകള്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മൂന്നുവര്‍ഷമായി എയര്‍ ഇന്ത്യ പ്രവര്‍ത്തനലാഭം റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ഷിക സേവനം നാലായിരം കോടി രൂപയില്‍ അധികമായതിനാല്‍ വായ്പകള്‍ നല്‍കുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. വായ്പകള്‍ എഴുതിത്തള്ളുന്നതു പരിഗണിക്കണം. ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് നടത്തുന്ന എയര്‍ലൈന്‍ ഉണ്ടായിരിക്കണം.