Advertisement
Malayalam Cinema
അതായിരുന്നില്ല ഞാന്‍ മനസില്‍ കണ്ട സിനിമ; ഡബിള്‍ ബാരലിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Dec 04, 09:49 am
Wednesday, 4th December 2019, 3:19 pm

കൊച്ചി: താന്‍ മനസില്‍ കണ്ടപോലെയല്ല ഡബിള്‍ ബാരല്‍ വന്നതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. അതിന് ചില കാരണങ്ങളുണ്ടെന്നും എന്നാല്‍ അത് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭുമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഒരു പരീക്ഷണമെന്ന നിലയില്‍ ചിത്രം നന്നായിരിക്കാമെങ്കിലും അതായിരുന്നില്ല താന്‍ മനസില്‍ കണ്ടത്.

ചെറുപ്പത്തില്‍ വായിച്ച കോമിക്‌സുകള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നെന്നും അതുപോലൊരു സിനിമ ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സിനിമയും ഉണ്ടായി വന്നപ്പോള്‍ താന്‍ ഉദ്ദേശിച്ചതില്‍ നിന്ന് ഏറെ മാറി പോയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂര്‍ണമായും അസംബന്ധം എന്ന് തോന്നുന്ന ഇതിവൃത്തം തന്നെയാണ് ഡബിള്‍ബാരലില്‍ കൊണ്ടുവരാന്‍ നോക്കിയത് പക്ഷേ ആളുകള്‍ അതിനെ വളരെ സീരിയസായി കണ്ടെന്നും എല്ലാ സംഭവങ്ങളുടെയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു ചിന്താഗതി ഇത്തരം സിനിമകളെ സമീപിക്കുമ്പോഴും കാണുമ്പോഴും പറ്റില്ലെന്നും ലിജോ പറഞ്ഞു.