കോണ്‍ഗ്രസില്‍ നിന്നും ജനതാദള്‍ എസില്‍ നിന്നും ഉള്ള 17 എം.എല്‍.എമാര്‍ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചതിനാലാണ് കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സാധ്യമായത്. ഇതിനെ തുടര്‍ന്ന് ഈ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ട ഈ എം.എല്‍.എമാരെ വിജയിപ്പിക്കാനുള്ള ഒരു ബാധ്യതയും ബി.ജെ.പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് സംസ്ഥാന മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാര്‍.
സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ അവരുടെ നടപടികള്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിനര്‍ത്ഥം അവരെ സംരക്ഷിക്കാന്‍ ബി.ജെ.പിക്ക് ബാധ്യതയുണ്ടെന്നല്ലെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസംബര്‍ 15ന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. വിമതര്‍ക്ക് സീറ്റുറപ്പിക്കാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ ശ്രമത്തെ എതിര്‍ക്കുന്ന വാക്കുകളാണ് ഷെട്ടാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഭാവിയില്‍ ഇവര്‍ ബി.ജെ.പിയില്‍ ചേരുകയും ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ചെയതാല്‍ സീറ്റ് ലഭിക്കാനും ലഭിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും ഷെട്ടാര്‍ പറഞ്ഞു.