കോഴിക്കോട്: മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രം വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു. അമല്‍ നീരദ് എന്ന ഛായാഗ്രാഹകന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. വ്യത്യസ്തമായ മേക്കിംഗിലൂടെ ചിത്രം ശ്രദ്ധേയമായിരുന്നു.
ബിഗ് ബിയുടെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെയ്ക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമല്‍ നീരദ് “ബിഗ് ബി”യെ ഓര്‍ക്കുന്നത്.
ബിഗ് ബി തിയേറ്ററുകളിലെത്തിയിട്ട് പത്ത് വര്‍ഷങ്ങളായെന്നും അത് തങ്ങള്‍ക്ക് വെറുമൊരു സിനിമയായിരുന്നില്ലെന്നും അമല്‍ പറയുന്നു.
“അത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയായിരുന്നില്ല. അത് ഞങ്ങളുടെ അതിജീവനമായിരുന്നു. ഞങ്ങളുടെ അവസാനത്തെ അത്താണിയായിരുന്നു. ഞങ്ങളുടെ “നോഹയുടെ പേടക”മായിരുന്നു ബിഗ് ബി” -അമല്‍ നീരദ് പറയുന്നു.
തങ്ങളുടെ പേടകത്തിന്റെ കാവല്‍ മാലാഖയായി നിന്നതിനും ഹീറോ ആയതിനും മമ്മൂട്ടിക്ക് നന്ദി പറയുകയും ചെയ്തു അമല്‍ നീരദ്. കൂടാതെ തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും അമല്‍ നീരദ് നന്ദി പറഞ്ഞു.
നഫീസ അലി, മനോജ് കെ. ജയന്‍, ബാല, വിജയരാഘവന്‍, പശുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. സമീര്‍ താഹിറായിരുന്നു ഛായാഗ്രാഹകന്‍. അല്‍ഫോണ്‍സ് ജോസഫ് സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചത് മരിക്കാര്‍ ഫിലിംസാണ്.
അമല്‍ നീരദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
13/04/2007/Thursday
It”s been 10 years after BIG B released. It was not a film for us..It was our SURVIVAL and BIG B was our last boat..our Noah”s Ark. Thank you dear Mammookka for being the Hero and Guardian Angel of our Ark.Thanks a lot to all those people (for all these years), who were gracious enough to forget our flaws and mistakes and appreciated us for whatever we tried.
Thank you.