| Sunday, 17th December 2023, 11:57 am

വി. മുരളീധരന്റെ തറവാട്ടുസ്വത്തല്ല, കേരളത്തിന്റെ അവകാശമാണ് ചോദിച്ചത്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വി. മുരളീധരന്റെ തറവാട്ടുസ്വത്തല്ല, കേരളത്തിന്റെ അവകാശമാണ് കേന്ദ്രത്തോട് ചോദിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന് അര്‍ഹമായ തുക നമ്മള്‍ നല്‍കിയിട്ടുള്ള നികുതി വിഹിതത്തില്‍ തിരികെ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി റിയാസ് പറഞ്ഞു.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പണം എന്തോ ഔദാര്യം നല്‍കുകയാണെന്ന തരത്തിലാണ് വി. മുരളീധരന്‍ സംസാരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. തന്റെ തറവാട്ടു സ്വത്തില്‍ നിന്ന് എടുത്തു തരാന്‍ പറ്റില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കാനാണ് കേന്ദ്ര മന്ത്രിയെന്ന നിലയില്‍ വി.മുരളീധരന്‍ ശ്രമിക്കുന്നതെന്നും അതിനാണ് അദ്ദേഹത്തെ കേരള സംസ്ഥാന വികസനം മുടക്ക് വകുപ്പ് മന്ത്രി എന്ന് വിളിച്ചതെന്നും മന്ത്രി റിയാസ് പറഞ്ഞു. ജനാധിപത്യത്തെക്കുറിച്ച് കേന്ദ്ര മന്ത്രി അധികം സംസാരിക്കേണ്ടയെന്നും നമോ പൂജ്യനിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര മന്ത്രിയായ അദ്ദേഹം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞ അതേ രീതിയില്‍ മറുപടി പറയാന്‍ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സ്വന്തം നാട് നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന വൃകൃത മനസുള്ള ആളായി വി.മുരളീധരന്‍ മാറിയെന്നും മന്ത്രി. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

content highlights: It was Kerala’s right that was asked, not  V Muralidharan’s ancestral property: Minister P.A. Muhammad Riaz

We use cookies to give you the best possible experience. Learn more