| Sunday, 2nd April 2017, 9:06 pm

' വീട്ടിലിരുന്ന് കളികാണാന്‍ അത്ര സുഖമൊന്നുമില്ല മാഷേ'; ഇടവേളയേയും തിരിച്ചു വരവിനേയും കുറിച്ച് രോഹിത് ശര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

`
മുംബൈ: തുടയെല്ലിന് പരുക്കേറ്റ് സര്‍ജറിക്ക് വിധേയനാവുകയും നീണ്ട നാള്‍ കളിക്കു പുറത്തിരിക്കുകയും ചെയത രോഹിത് ശര്‍മ്മ തിരിച്ചു വരവിന്റെ സന്തോഷത്തിലാണ്. എത്രയും പെട്ടെന്നു ക്രീസിലെത്താനായി താന്‍ കാത്തിരിക്കുകയാണെന്നാണ് രോഹിത് പറയുന്നത്.

” അഞ്ച് മാസമല്ല അതില്‍ കൂടുതലായെന്ന പോലെ തോന്നുന്നു. ഫീല്‍ഡില്‍ തിരികെ എത്താനായി ഞാന്‍ കൊതിക്കുകയാണ്. ഒരുപാട് മത്സരങ്ങള്‍ നഷ്ടമായി. പക്ഷെ അതൊരു ക്രിക്കറ്റ് താരത്തിന്റെ കരിയറിന്റെ ഭാഗമാണെന്നെനിക്കറിയാം. കഴിഞ്ഞതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. പുതിയ സീസണ്‍ മികച്ച രീതിയില്‍ തന്നെ തുടങ്ങണമെന്നാണ് ആഗ്രഹം.” ഐ.പി.എല്ലിന്റെ പത്താം സീസണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ന്യൂസിലാന്റിനെതിരായ വിശാഖപട്ടണം ഏകദിനത്തിനിടെയായിരുന്നു രോഹിതിന് പരുക്കേല്‍ക്കുന്നത്. മാസങ്ങളോളം വിശ്രമത്തിന്റെ ഭാഗമായും ചികിത്സയുടെ ഭാഗമായും അകന്നു നിന്ന സമയത്ത് അനുഭവിച്ച മാനസിക സമ്മര്‍ദ്ധ വളരെ കഠിനമാണെന്നാണ് രോഹിത് പറയുന്നത്.


Also Read: വോട്ടിങ് യന്ത്രത്തിലെ കൃത്രമത്വം തടയാന്‍ പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍


ഓസ്‌ട്രേലിയ പോലൊരു കരുത്തന്മാരായ ടീമിനെതിരെ ടീം ഇന്ത്യ ഏറ്റുമുട്ടുന്നതു കാണുമ്പോള്‍ അതിയായ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും എത്രയും പെട്ടെന്നു ടീമിലേക്ക് മടങ്ങി വരാന്‍ മനസു കൊതിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

ഏപ്രില്‍ ആറിനു രോഹിതിന്റെ മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസും തമ്മിലാണ് ആദ്യ ഐ.പി.എല്‍ മത്സരം.

We use cookies to give you the best possible experience. Learn more