[] ചുരുക്കം സിനിമകള്‍ കൊണ്ടുതന്നെ മലയാളിയുടെ മനസില്‍ ഇടം നേടിയ നായികയാണ് മേഘ്നാ രാജ്. രാകേഷ് ഗോപന്റെ ഡിഗ്രി സെല്‍ഷ്യസിന് ശേഷം മേഘ്ന തന്റെ അടുത്ത മലയാളം ചിത്രത്തിന് കരാര്‍ ഒപ്പിട്ട് കഴിഞ്ഞിരിക്കുന്നു.
ഡിഫന്‍സ് ഡോള്‍ഫിന്‍ ബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയില്‍ മേഘ്നയുടെ ജോഡിയായി അഭിനയിച്ച അനൂപ് മേനോന് തന്നെയാണ് നായകന്.
തിരുവനന്തപുരം അധിഷ്ടിതമാക്കിയുള്ള ബാറിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ സുരേഷ് ഗോപിയും അനൂപ് മേനോനും മേഘ്നയും തന്നെയാണ്.
“തീര്‍ത്തും നിഷ്കളങ്കയായ ശാന്തയായ ഒരു പെണ്‍കുട്ടിയായാണ് ഞാന്‍ ചിത്രത്തില്‍ വരുന്നത്. ഒരു പാവം പെണ്‍കുട്ടിയുടെ ശരീര ഭാഷ അഡോപ്റ്റ് ചെയ്യല്‍ കുറച്ച് വെല്ലുവിളിയായിരുന്നുവെങ്കിലും പുതിയ ഒരു അനുഭവമായിരുന്നു.”- മേഘ്നാ പറയുന്നു.
പെട്ടെന്ന് കരാറിലേര്‍പ്പെട്ടതുകൊണ്ട് തന്നെ തനിക്ക് കഥാപാത്രത്തിന് വേണ്ടി കൂടുതല്‍ പ്രിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് തീര്‍ത്തും വിരുദ്ധമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ കുറച്ച് വെല്ലുവിളി നേരിട്ടുവെന്നും മേഘ്ന പറഞ്ഞു.
അടുത്തിടെ ബഹുപരക് എന്ന കന്നട ചിത്രത്തിലൂടെ തന്റെ ആലാപന പാടവവും തെളിയിച്ചു മേഘ്ന.
“എല്ലാവരും എന്റെ പാടാനുള്ള കഴിവിനെ അഭിനന്ദിക്കാറുണ്ട്. പക്ഷേ റെക്കോര്‍ഡിങിന് ശേഷമാണ് പ്ലേബാക് സിങിങ് അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് മനസിലായത്.”
റെക്കോഡിങ് സമയത്ത് താന്‍ ഒരുപാട് തെറ്റ് വരുത്തിയിരുന്നുവെന്നും സംഗീതത്തിന്റെ സാങ്കേതിക വശങ്ങളുള്‍പ്പെടെ തനിക്കിനി ഏറെ പഠിക്കാനുണ്ടെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു.