ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അട്ടിമറികളില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ ഏക്‌നാഥ് ഖഡ്‌സെ.
ഇതൊന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു എന്നാണ് ഖഡ്‌സെയുടെ പ്രതികരണം. ‘ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ഞാന്‍ എന്റെ പാര്‍ട്ടി നേതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഇതൊന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്’ -ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയായിരുന്നു ഖഡ്‌സെ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. അജിത് പവാറിന്റെ രാജിയോടെ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാതായെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാം ദാസ് അത്താവ്‌ലെയും പറഞ്ഞിരുന്നു.
അതേസമയം ഇന്ന് 3.30 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ രാജിപ്രഖ്യാപനം ഫഡ്‌നാവിസ് നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
14 ദിവസത്തെ സമയം അനുവദിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്. ഒട്ടും വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി ഇടപെടല്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു ഇന്ന് ഉച്ചവരെ ബി.ജെ.പി ക്യാമ്പില്‍ നിന്ന് വന്ന പ്രതികരണം. എന്നാല്‍ അജിത് പവാറിന്റെ രാജിയോടെ വിശ്വാസ വോട്ടെടുപ്പിനെ അതീജീവിക്കാമെന്ന ബി.ജെ.പിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചതായാണ് രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.