ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അട്ടിമറികളില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ ഏക്‌നാഥ് ഖഡ്‌സെ.
ഇതൊന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു എന്നാണ് ഖഡ്‌സെയുടെ പ്രതികരണം. ‘ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ഞാന്‍ എന്റെ പാര്‍ട്ടി നേതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഇതൊന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്’ -ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയായിരുന്നു ഖഡ്‌സെ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. അജിത് പവാറിന്റെ രാജിയോടെ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാതായെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാം ദാസ് അത്താവ്‌ലെയും പറഞ്ഞിരുന്നു.
അതേസമയം ഇന്ന് 3.30 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ രാജിപ്രഖ്യാപനം ഫഡ്‌നാവിസ് നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.