കഴിഞ്ഞ ദിവസം അജാസിയോയുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി ജയം നേടിയത്. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളും ലയണൽ മെസിയുടെ ഒരു ഗോളുമാണ് പി.എസ്.ജിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
എംബാപ്പെയുടെ രണ്ട് ഗോളുകളും മെസിയുടെ അസിസ്റ്റിലായിരുന്നു. കളിയുടെ 24ാം മിനിട്ടിൽ മെസി നൽകിയ അസിസ്റ്റിലൂടെ എംബാപ്പെ നേടിയ ഗോളാണ് പി.എസ്.ജിയുടെ ലീഡുയർത്തിയത്.
ആദ്യ പകുതി അവസാനിക്കുന്നത് വരെ പി.എസ്.ജിക്ക് 1-0ന്റെ ലീഡ് നിലനിർത്താനായി. തുടർന്ന് മത്സരത്തിന്റെ 78ാം മിനിട്ടിൽ ലയണൽ മെസി പി.എസ്.ജിയുടെ ലീഡ് ഇരട്ടിയാക്കി.
എംബാപ്പെയുടെ അസിസ്റ്റിലാണ് മെസി ഗോൾ നേടിയത്. 82ാം മിനിറ്റിൽ മെസി കിലിയൻ എംബാപ്പെയെ വീണ്ടും അസിസ്റ്റ് ചെയ്തു.
പി.എസ്.ജിയിൽ തകർപ്പൻ പ്രകടനമാണ് മെസി ഈ സീസണിൽ പുറത്തെടുക്കുന്നത്. ഈ സീസണിൽ പി.എസ്.ജിക്കും അർജന്റീനക്കും വേണ്ടി 23 ഗോളുകളാണ് താരം സംഭാവന ചെയ്തത്.
മത്സര ശേഷം പതിവ് പോലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കൂട്ടത്തിൽ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ താരങ്ങളെ കുറിച്ച് സംസാരിച്ചു.
പി.എസ്.ജിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ലയണൽ മെസിക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്.
നെയ്മറിനും എംബാപ്പെക്കും ആരാധകർ ഉണ്ടെങ്കിലും സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്നത് തങ്ങളുടെ ഇഷ്ടതാരമായ ലയണൽ മെസിയെ കാണാനാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘മെസിയെ കാണാൻ വേണ്ടിയാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് കുതിച്ചെത്തുന്നത്. തീർച്ചയായും അവർ നെയ്മറെയും എംബാപ്പേയെയും പി.എസ്.ജിയെയും കാണാൻ ആഗ്രഹിക്കുന്നു എന്നുള്ളത് ശരി തന്നെ.
എന്നാൽ പ്രഥമ പരിഗണന അവർ മെസിക്ക് നൽകുന്നു. ലയണൽ മെസിയാണ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നുള്ളത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്,” ഗാൾട്ടിയർ വ്യക്തമാക്കി.
ഫുട്‌ബോളിനകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ലയണൽ മെസി. തന്റെ 35ാമത്തെ വയസിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
വരാനിരിക്കുന്ന ഖത്തർ വേൾഡ് കപ്പിൽ താരം അർജന്റീനയെ പ്രതിനിധീകരിച്ചിറങ്ങുമ്പോൾ ഇതദ്ദേഹത്തിന്റെ കരയറിലെ ഏറ്റവും അവസാനത്തെ ലോകകപ്പായിരിക്കും
Content Highlights: It’s true that Neymar and Mbappe have their fans, but stadium crowds aren’t for either; The coach reveals who’s the player with the most fans in PSG