ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോ
ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോ
ണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചതിന് പിന്നാലെയാണ് വിമര്‍ശനം.
നേതാക്കള്‍ പരസ്പരം പോരടിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് എതിരായി നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് കടന്നചിന്തയാകുമെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണഗതിയില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തമ്മില്‍ത്തല്ലിനെക്കുറിച്ച് താന്‍ ഒന്നും പറയാറില്ലെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
” സാധാരണഗതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തമ്മില്‍ത്തല്ലിനെക്കുറിച്ച് ഞാന്‍ ഒന്നും പറയാറില്ല. അവരുടെ പാര്‍ട്ടി, അവരുടെ കാര്യം,” ഒമര്‍ പറഞ്ഞു.
ഏകദേശം 200 ലോക്സഭാ സീറ്റുകള്‍ നേരിട്ട് ബിജെപി – കോണ്‍ഗ്രസ് പോരാട്ടമാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍
എന്‍.ഡി.എയ്ക്ക് പുറത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.
നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദര്‍ അറിയിച്ചിരുന്നു.
‘ഇത്തരം അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങള്‍ സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ല,’ എന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
It’s too much to expect Congress to fight BJP when its state leaders busy in infighting: Omar Abdullah