ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാലും കുഴപ്പമില്ല, അഭിനയിച്ചാല്‍ മതിയെന്ന് നടി രഷ്മി സോമന്‍. ലൈവ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ നിരവധി സീരിയലുകളില്‍ അഭിനയിച്ച രഷ്മി സോമന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. കടമറ്റത്ത് കത്തനാര്‍ എന്ന പ്രസിദ്ധമായ സീരിയലില്‍ രഷ്മി സോമന്‍ അവതരിപ്പിച്ച പ്രേതത്തിന്റെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയമൊന്നുമില്ല. ഈ സിനമയില്‍ ഒരു നോര്‍മല്‍ എം.ബി.ബി.എസ് ഡോക്ടറുടെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഇതിനെ സീനുകള്‍ വ്യത്യസ്തമായ സീനുകളുമാണ്. അതു കൊണ്ട് തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി അങ്ങനെ ആണെങ്കിലും ഞാന്‍ സന്തോഷവതിയാണ്. എനിക്ക് സിനിമകള്‍ ചെയ്യണം എന്ന് മാത്രമേയുള്ളൂ.
ഞാന്‍ സീരിയലില്‍ നിന്നാണ് വരുന്നത്. അവിടെ ഒരു പാറ്റേണുണ്ട്. ഒരു പാറ്റേണ്‍ വിജയിച്ചാല്‍ പിന്നെ അതേ ഫോര്‍മുലയായിരിക്കും എല്ലാ സീരിയലുകളിലും ഉപയോഗിക്കുക. ഒരു ക്യാരക്ടര്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അതേ പോലുള്ള ക്യാരക്ടറുകളായിരിക്കും എല്ലാത്തിലും. അതുകൊണ്ട് തന്നെ ഞാന്‍ കുറേ നാള്‍ കാത്തിരിക്കുകയാണെങ്കില്‍ കാത്തിരിക്കുക മാത്രമേ ഉണ്ടാകൂ,’ രഷ്മി സോമന്‍ പറഞ്ഞു
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് രഷ്മി സോമന്റെ ഏറ്റവും പുതിയ സിനിമ. വലിയൊരു ഇടവേളക്ക് ശേഷമാണ് രഷ്മി സോമന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. രഷ്മി സോമന് പുറമെ മംമ്ത മോഹന്‍ദാസ്, പ്രിയവാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബുവാണ് സിനിമയുടെ തിരക്കഥ. ഒരുത്തിക്ക് ശേഷം വി.കെ പ്രകാശും സുരേഷ് ബാബുവും ഒരുമിക്കുന്ന സിനിമകൂടിയാണ് ലൈവ്.
content highlights; It’s okay to be typecast, I just need to act: Rashmi Soman