ജമൈക്ക: ടി-20യെ ക്രിക്കറ്റായി പരിഗണിക്കാനാവില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍താരവും കമന്റേറ്ററുമായ മൈക്കേല്‍ ഹോള്‍ഡിംഗ്. ടി-20 ഉള്ളിടത്തോളം കാലം വിന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റില്‍ ഉന്നതിയിലെത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ടി-20യില്‍ വിന്‍ഡീസ് താരങ്ങള്‍ ആകൃഷ്ടരാകുന്നതില്‍ കുറ്റം പറയാനില്ലെന്നും ക്രിക്കറ്റ് ബോര്‍ഡിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ ഒരു ദരിദ്രരാഷ്ട്രമാണെന്ന് കരുതുക. നിങ്ങള്‍ക്ക് ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെപ്പോലെ കളിക്കാര്‍ക്ക് വേതനം നല്‍കാനാവുന്നില്ല. സ്വാഭാവികമായും കളിക്കാര്‍ ടി-20ക്കായി പോകും,’ ഹോള്‍ഡിംഗ് പറഞ്ഞു.
വിന്‍ഡീസിന് ടി-20 ടൂര്‍ണ്ണമെന്റുകള്‍ വിജയിക്കാനാകുമെന്നും എന്നാല്‍ ടെസ്റ്റില്‍ ഇത് തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി-20, ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നും ഹോള്‍ഡിംഗ് പറഞ്ഞു. ടി-20യെ ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പായി താന്‍ പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിനായി 1979 ലോകകപ്പ് നേടിയ ടീമിലും 1983 ല്‍ റണ്ണേഴ്‌സ് അപ്പായ ടീമിലും ഹോള്‍ഡിംഗ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ നിന്ന് 249 വിക്കറ്റും 102 ഏകദിനങ്ങളില്‍ നിന്ന് 142 വിക്കറ്റും നേടിയിട്ടുണ്ട്.