| Monday, 6th February 2023, 10:26 am

കുടിയേറ്റവിരുദ്ധ നടപടികള്‍ കര്‍ശനമാക്കാന്‍ ബ്രിട്ടണ്‍; ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രിട്ടണില്‍ നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിരവധിയാളുകള്‍ തൊഴിലിനും വിദ്യാഭ്യാസത്തിനായും ആശ്രയിക്കുന്ന രാജ്യമാണ് ബ്രിട്ടണ്‍. എന്നാല്‍ റിഷി സുനക് സര്‍ക്കാര്‍ ആരംഭിക്കുന്ന കുടിയേറ്റവിരുദ്ധ നടപടികള്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകും.

ബ്രിട്ടണിലെ കുടിയേറ്റവിരുദ്ധ നിയമങ്ങളും അഭയം നല്‍കുന്നതിനുള്ള ചട്ടങ്ങളും ആവശ്യത്തിലേറെ അയവുള്ളതാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ റിഷി സുനക് അഭിപ്രായമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റ ഈ നിലപാടിന്റെ ഭാഗമായാണ് പുതിയ നടപടിക്രമങ്ങളെന്നും വിലയിരുത്തലുകളുണ്ട്.

കുടിയേറ്റവിരുദ്ധ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കര്‍ശന നടപടികളിലേക്ക് ബ്രിട്ടണ്‍ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി റിഷി സര്‍ക്കാര്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സി(ഇ.സി.എച്ച്.ആര്‍)ന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുമെന്നാണ് സണ്‍ഡേ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

2023ല്‍ 65,000 അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് വരുമെന്നാണ് ബ്രിട്ടീഷ് ഏജന്‍സികളുടെ കണക്ക്. കഴിഞ്ഞ വര്‍ഷത്തേത് അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകാന്‍ പോകുന്നത്.

പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുന്ന തീരുമാനം വരെ ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമന്ത്രി റിഷി സുനക്കും ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവര്‍മാനും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അന്താരാഷ്ട്ര കരാറില്‍ ഒപ്പുവെച്ച യൂറോപ്യന്‍ രാജ്യമെന്ന നിലയില്‍ പുതിയ നീക്കം തിരിച്ചടിയുണ്ടാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

Content Highlight: It is reported that the anti-immigration measures implemented in Britain will be a heavy blow to India

We use cookies to give you the best possible experience. Learn more