ന്യൂദല്‍ഹി: ബ്രിട്ടണില്‍ നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിരവധിയാളുകള്‍ തൊഴിലിനും വിദ്യാഭ്യാസത്തിനായും ആശ്രയിക്കുന്ന രാജ്യമാണ് ബ്രിട്ടണ്‍. എന്നാല്‍ റിഷി സുനക് സര്‍ക്കാര്‍ ആരംഭിക്കുന്ന കുടിയേറ്റവിരുദ്ധ നടപടികള്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകും.
ബ്രിട്ടണിലെ കുടിയേറ്റവിരുദ്ധ നിയമങ്ങളും അഭയം നല്‍കുന്നതിനുള്ള ചട്ടങ്ങളും ആവശ്യത്തിലേറെ അയവുള്ളതാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ റിഷി സുനക് അഭിപ്രായമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റ ഈ നിലപാടിന്റെ ഭാഗമായാണ് പുതിയ നടപടിക്രമങ്ങളെന്നും വിലയിരുത്തലുകളുണ്ട്.
കുടിയേറ്റവിരുദ്ധ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കര്‍ശന നടപടികളിലേക്ക് ബ്രിട്ടണ്‍ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി റിഷി സര്‍ക്കാര്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സി(ഇ.സി.എച്ച്.ആര്‍)ന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുമെന്നാണ് സണ്‍ഡേ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.