ജറുസലേം: ഹമാസിനെതിരായി ഇസ്രഈല്‍ നടത്തിയ ഇന്ന് നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഇരുനൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായി ശക്തമായ വ്യോമാക്രമണമാണ് ഇസ്രഈല്‍ നടത്തുന്നത്. ഇസ്രഈല്‍ സൈന്യത്തിന്റെ അക്രമണത്തില്‍ ഗാസയില്‍ 1600ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗാസ മുനമ്പ് കേന്ദ്രീകരിച്ചാണ് ഈസ്രഈലിന്റെ ആക്രമണം നടക്കുന്നത്. ‘ഓപറേഷന്‍ സ്വാര്‍ഡ് ഓഫ് അയണ്‍’ എന്നാണ് ഇസ്രയേല്‍ സൈന്യം ഗാസ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്.
അതേമസയം, നൂറ് കണക്കിന് ഇസ്രഈലുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രാഈലി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ഇസ്രഈലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായും ആക്രമണത്തില്‍ 900 പേര്‍ക്ക് പരിക്കേറ്റതായും ചെയ്തതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദി ജറുസേലേം പോസ്റ്റ് അടക്കമുള്ള ഇസ്രാഈലിമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയന്നു. ബന്ധികളാക്കപ്പെട്ടവരില്‍ ചില മുതിര്‍ന്ന ഇസ്രഈല്‍ സൈനിക ഉദ്യോഗസ്ഥരുമുള്ളതായി റിപ്പോര്‍ട്ടുണ്ട്.
പലയിടത്തും ഹമാസും ഇസ്രഈല്‍ സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രാഈല്‍ അവകാശപ്പെടുന്നു. വാഹനങ്ങളും കെട്ടിടങ്ങളും റോക്കറ്റ് ആക്രമണത്തില്‍ കത്തുന്നതിന്റെ ദൃശ്യങ്ങളും ഇരുരാജ്യങ്ങളില്‍ നിന്നും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Content Highlight: It is reported that more than 200 Palestinians have been killed so far in today’s attack by Israel against Hamas