തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പരീക്ഷ നടത്താന്‍ തീരുമാനിച്ച കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് എതിരെ വിമര്‍ശനവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍.
കേരള സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബിഎ / ബി.എസ്.സി പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ നടത്താനാണ് തീരുമാനം. ഈ തീരുമാനം നിരുത്തരവാദപരമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഈ പരീക്ഷകള്‍ മാറ്റിവയ്ക്കാനോ റദ്ദാക്കാനോ സര്‍വകലാശാലയ്ക്കും സര്‍ക്കാരിനും കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍വ്വകലാശാലയെയും മെന്‍ഷന്‍ ചെയ്ത് കൊണ്ടായിരുന്നു ശശി തരൂരിന്റെ ചോദ്യം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെയും കാര്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം 13,835 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908.
പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക