ഇത് നമ്മുടെ ഉത്തരവാദിത്തമാണ്; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സന്ദേശം പ്രചരിപ്പിക്കാന്‍ മത്സരത്തിന് മുന്‍പ് മുട്ടുകുത്തി നില്‍ക്കണമെന്ന് താരങ്ങളോട് ദക്ഷിണാഫ്രിക്ക
Racism
ഇത് നമ്മുടെ ഉത്തരവാദിത്തമാണ്; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സന്ദേശം പ്രചരിപ്പിക്കാന്‍ മത്സരത്തിന് മുന്‍പ് മുട്ടുകുത്തി നില്‍ക്കണമെന്ന് താരങ്ങളോട് ദക്ഷിണാഫ്രിക്ക
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th November 2021, 9:04 pm

ജോഹന്നാസ് ബര്‍ഗ്: വര്‍ണവിവേചനത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കാന്‍ മത്സരത്തിന് മുന്‍പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ടീമിനോട് ക്രിക്കറ്റ് ബോര്‍ഡ്. നെതര്‍ലാന്റിനെതിരായ പരമ്പരയില്‍ മത്സരത്തിന് മുന്‍പ് മുട്ടുകുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു.

രാജ്യത്തിന്റെ മൊത്തം ആശയത്തോടുള്ള ഐക്യദാര്‍ഢ്യമാണ് താരങ്ങള്‍ പ്രകടിപ്പിക്കേണ്ടതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ലോസണ്‍ നെയ്ദു പറഞ്ഞു. വര്‍ണവിവേചനത്തിനും വംശീയ അധിക്ഷേപത്തിനുമെതിരെ പോരാടേണ്ടത് സമൂഹത്തില്‍ പ്രധാനമാണെന്നും നെയ്ദു പറഞ്ഞു.

വംശീയതയ്ക്കെതിരെയുള്ള ബ്ലാക്ക്സ് ലൈഫ് മാറ്റര്‍ ക്യാംപെയ്നിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുന്‍പെയാണ് ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് താരം ക്യാംപെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ടി-20 ലോകകപ്പില്‍ എല്ലാ ടീമുകളും വംശീയതയ്‌ക്കെതിരായ സന്ദേശത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക് ഇതില്‍ നിന്ന് വിട്ടുനിന്നിരുന്നു.

താരത്തിന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ പ്രതിഷേധവും ഉടലെടുത്തിരുന്നു.

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്.

എന്നാല്‍ ഇത് സ്വീകരിക്കാന്‍ ഡി കോക്ക് തയ്യാറായിരുന്നില്ല.

ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരത്തില്‍ നിന്നും ഡി കോക്ക് വിട്ടു നിന്നിരുന്നു. പിന്നീട് ക്യാംപെയ്ന്റെ ഭാഗമാവാത്തതില്‍ ക്ഷമാപണവുമായി ഡി കോക്ക് രംഗത്തെത്തിയിരുന്നു.

താനൊരു വര്‍ണവെറിയനല്ലെന്നും, താന്‍ മുട്ടുകുത്തുന്നതിലൂടെ ഒരു ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കാരണമാവുകയാണെങ്കില്‍ സന്തോഷത്തോടെ താനത് ചെയ്യുമെന്നാണ് ഡി കോക്ക് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ‘It is important to fight discrimination’ – Cricket South Africa informs players to continue taking a knee ahead of ODI series against Netherlands