മലയാളികളാണ് എന്നെ ശക്തമായി വിലയിരുത്തിയത്. ഇപ്പോള്‍ അവരെന്നെ അംഗീകരിച്ചു. ഇപ്പോള്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും നിക്കി ഗല്‍റാണി പറഞ്ഞു. എന്തൊക്കെയായാലും മറ്റു ഭാഷകളില്‍ ഞാന്‍ മലയാളി നടിയായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ മലയാളം കേട്ടാല്‍ മനസ്സിലാകും അല്‍പം മലയാളം സംസാരിക്കാനും പഠിച്ചിട്ടുണ്ട്. ആദ്യമായി”1983″ യില്‍ വരുമ്പോള്‍ എനിക്ക് “ചേട്ടാ” എന്ന വാക്കുമാത്രമായിരുന്നു അറിയാമായിരുന്നത്.
സുരേഷ് ഗോപിയോടൊപ്പം “രുദ്രസിംഹാസനം” എന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രത്തിലെ അഭിനയം തനിക്ക് ഏറെ പ്രയാസകരമായിരുന്നു. ഈ ചിത്രത്തിലെ മലയാളം ഏറെ ശ്രമകരമായിരുന്നുവെന്നും അതുകൊണ്ടു തന്നെ തനിക്കേറെ ശ്രദ്ധിക്കേണ്ടിവന്നുവെന്നും നിക്കി പറഞ്ഞു.
ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശക. എന്റെ പ്രകടനങ്ങളില്‍ ഞാന്‍ ഒരിക്കലും സംതൃപ്തയായിട്ടില്ല. എന്നെ ബിഗ്‌സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ് ഞാന്‍ കരുതാറുള്ളത്. തമിഴില്‍ “കെഒ2” , “കവലൈ വേണ്ടാം” എന്നിവയും തെലുങ്കില്‍ “കൃഷ്ണാഷ്ടമി” മലയാളത്തില്‍ “രുദ്ര സിംഹാസനം” എന്നിവയാണ് നിക്കിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.