| Tuesday, 10th December 2019, 7:27 pm

സിനിമയില്‍ സ്ത്രീ - പുരുഷ അഭിനേതാക്കള്‍ക്ക് രണ്ട് വേതനം നല്‍കുന്നത് നിരാശജനകം; പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സിനിമകളില്‍ സ്ത്രീ താരങ്ങള്‍ക്കും പുരുക്ഷ താരങ്ങള്‍ക്കും രണ്ട് വേതനം നല്‍കുന്നത് നിരാശജനകമാണെന്ന് നടി പ്രിയാമണി. സിനിമാ മേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കള്‍ തമ്മില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ന്യൂസ് മിനിറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. ‘ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വരികയും ബോക്‌സോഫിസില്‍ കളക്ഷന്‍ ലഭിക്കുന്നതിന് നായകനെ പോലെ നായിക സഹായിക്കുന്നില്ലെ’ അവര്‍ ചോദിച്ചു.

അതേസമയം ചില താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞു. ‘അനുഷ്‌ക ഷെട്ടി, നയന്‍താര, സാമന്ത അക്കിനേനി’ തുടങ്ങിയ അഭിനേതാക്കള്‍ക്ക് വേതനത്തിന്റെ കാര്യത്തിലും പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നതിന് മികച്ച ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ അവസാനം സംസാരിക്കുകയും അവരുടെ വില എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്. ‘ പ്രിയമണി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ സിനിമകള്‍ എല്ലാം തന്നെ തനിക്ക് പ്രധാന്യമുള്ളതായിരുന്നെന്നും എന്നാലും ശരിക്കും തന്നെ വെല്ലുവിളിക്കുന്നതാണ് എന്ന് തോന്നിയ ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകള്‍ ചാരുലത, തിരക്കഥ, പരുത്തിവീരന്‍ എന്നിവയാണെന്ന് പ്രിയമണി പറഞ്ഞു.

നേരത്തെ ഫാമിലിമാന്‍ എന്ന വെബ് സീരിസിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച അഭിപ്രായം ലഭിച്ച് സീരിസിന്റെ രണ്ടാം സീസണ്‍ വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മനോജ് വാജ്‌പേയ്, നീരജ് മാധവ് തുടങ്ങിയവരും ഈ സീരിസില്‍ അഭിനയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video
l

We use cookies to give you the best possible experience. Learn more