| Sunday, 19th February 2023, 6:56 pm

എല്ലാ ഭാഷകളുമുള്ള ഇടമാണത്, അതിന്റിടയില്‍ മലയാളിയായ ഞാനും; ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയാണ് ഭാവന. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം മലയാള പ്രേക്ഷക ഹൃദയം കവരാന്‍ ഭാവന വീണ്ടും വരികയാണ്. ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്.

അന്യഭാഷാ സിനിമകളിലൂടെയും പങ്കാളിയായ നവീന്റെ കൂടെയുള്ള ജീവിതത്തിലൂടെയും നിരവധി ഭാഷകള്‍ തനിക്കിപ്പോള്‍ അറിയാം എന്ന് പറയുകയാണ് താരം. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഇപ്പോള്‍ ബഹുഭാഷകള്‍ സംസാരിക്കുന്നവരുടെ കൂടെയാണ് ജീവിക്കുന്നതെന്ന് ഭാവന പറഞ്ഞത്.

കന്നഡക്കാരനായ നവീന്റെ കൂടെ കൂടിയതിന് ശേഷം അത്യാവശ്യം ജീവിച്ച് പോകാനുള്ള കന്നഡ തനിക്ക് അറിയാമെന്ന് ഭാവന പറഞ്ഞു.
വീട്ടില്‍ അത്യാവശ്യം എല്ലാ ഭാഷയും കൈകാര്യം ചെയ്യുന്നവരുണ്ടെന്നും എല്ലാ ഭാഷകളും കൂടിച്ചേര്‍ന്ന വീടാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അത്യാവശ്യം ജീവിച്ച് പോകാനുള്ള കന്നഡ എനിക്ക് അറിയാം. ഞങ്ങടെ വീട്ടില്‍ പല ലാംഗ്വേജാണ് സംസാരിക്കുന്നത്. നവീന്‍ ബേസിക്കലി തെലുങ്ക് ആണ്. പക്ഷേ ജനിച്ചതും വളര്‍ന്നതും ബംഗളൂര്‍ ആണ്. വീട്ടില്‍ നവീനും നവീന്റെ അച്ഛനും സംസാരിക്കുന്നത് തെലുങ്ക് ആണ്. നവീന്റെ അച്ഛന്റെ ഫാമിലി തമിഴ് ആണ് സംസാരിക്കുന്നത്. അവിടെ ജോലിക്ക് നില്‍ക്കുന്ന ആളുകള്‍ ഹിന്ദിയും. അതിന്റെടേക്കൂടെ ഞാനൊരു മലയാളിയും. കൂടെയുള്ള കുക്ക് കന്നഡയാണ്. അങ്ങനെ എല്ലാ ലാംഗ്വേജും കവര്‍ ചെയ്തിട്ടുള്ള വീടാണിത്,’ ഭാവന പറഞ്ഞു.

തെലുങ്ക് തനിക്ക് മനസിലാകുമെന്നും തെലുങ്ക് സിനിമകള്‍ ഞാന്‍ ചെയ്‌തോണ്ടിരുന്ന സമയത്ത് അത്യാവശ്യം തെലുങ്ക് മനസിലാകുമെന്നും താരം പറഞ്ഞു. പക്ഷേ ഇപ്പോള്‍ തെലുങ്ക് വലിയ ഓര്‍മയില്ല. തന്റെ ഹെയര്‍ ഡ്രെസര്‍ കന്നഡക്കാരിയാണ്. അവരോട് ഒക്കെ കന്നഡയാണ് താന്‍ സംസാരിക്കാറെന്നും ഭാവന അഭിമുഖത്തില്‍ പറഞ്ഞു.

content highlight: It is a place with all languages, including me as a Malayali; Imagination

We use cookies to give you the best possible experience. Learn more