കഴിഞ്ഞ ദിവസം പുറത്തുവിട്ട ബ്രോ ഡാഡി എന്ന സിനിമയുടെ ട്രെയലര്‍ യൂട്യൂബില്‍ ഇപ്പോഴും ട്രെന്റിംഗ് ലിസ്റ്റിലാണ്. മൂന്ന് ദിവസം കൊണ്ട് 47 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ ട്രെയ്‌ലര്‍ കണ്ടത്.
ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായത് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ ഗസ്റ്റ് റോള്‍ ആയിരുന്നു. ‘ഊയോ ഇയാള്‍ ഇവിടെയും എത്തിയോ’ എന്ന ലാലേട്ടന്റെ ചോദ്യവും ആന്റണിയുടെ പൊലീസ് വേഷത്തിലുള്ള ലുക്കും ഏറെ ചിരിയുണര്‍ത്തിയിരുന്നു.
ഏറ്റവുമൊടുവില്‍ താരസംഘടനയായ അമ്മയിലും ആന്റണി പെരുമ്പാവൂരിന് അഗത്വം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ ചെറിയ റോളുകളില്‍ ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചിരുന്നു.
കിലുക്കം മുതല്‍ 26 ഓളം സിനിമകളിലാണ് ആന്റണി അഭിനയിച്ചത്. ആന്റണി അഭിനയിച്ചതില്‍ ശ്രദ്ധയേമായ അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ദൃശ്യം 1, ദൃശ്യം 2
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യത്തിലെ ആന്റണി പെരുമ്പാവൂരിന്റെ റോളാണ് ഒരു കഥാപാത്രമെന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ സിനിമ ആരംഭിക്കുന്നത് തന്നെ ആന്റണിയുടെ എന്റട്രിയോടെയാണ്.
കോണ്‍സ്റ്റബിള്‍ ആന്റണിയായിട്ടായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് ദൃശ്യം 2 എത്തിയപ്പോള്‍ കോണ്‍സ്റ്റബിള്‍ ആന്റണിക്ക് എസ്.ഐ ആയി പ്രൊമോഷന്‍ ലഭിച്ചു.
2. ചന്ദ്രലേഖ
ചന്ദ്രലേഖയില്‍ ഓഫീസ് അറ്റന്റര്‍ ആയിട്ടായിരുന്നു ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചത്. ഓഫീസില്‍ ആല്‍ഫിയായി വേഷം മാറിയെത്തിയ ശ്രീനിവാസന്റെ കഥാപാത്രവുമായിട്ടുള്ള സീനുകളായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത്. ജ്യൂസ് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നുള്ള ശ്രീനിവാസന്റെ ഡയലോഗ് തിയേറ്ററില്‍ ചിരിയുണര്‍ത്തിയതായിരുന്നു.
മാമുക്കോയയുടെ അമ്മാവന്‍ കഥാപാത്രത്തെ അടിക്കുന്നത് ആന്റണിയായിരുന്നു.
3. ഹരികൃഷ്ണന്‍സ്
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ഫാസില്‍ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ചിത്രത്തില്‍ കൊല്ലപ്പെട്ട ഗുപ്തന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിയായിട്ടായിരുന്നു ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചത്.
4. മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു കച്ചവടക്കാരനായിട്ടായിരുന്നു ആന്റണി എത്തിയത്. പ്രത്യേകിച്ച് റോളൊന്നുമില്ലാത്ത ഈ കഥാപാത്രത്തിന്റെ ഡയലോഗ് ട്രെയ്‌ലറിലും ടീസറിലും വൈറലായിരുന്നു. കുഞ്ഞാലി വരും അത് എനിക്കെ പറയാന്‍ കഴിയു എന്ന ഡയലോഗ് ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊക്കെ തന്നെ നിരവധി തവണ ഉപയോഗിച്ചിരുന്നു.
5. ഇരുപത്തിയൊന്നാം നൂറ്റാണ്ട്
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഈ ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തിനെയാണ് ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചത്.
ചിത്രത്തില്‍ ആന്റണി ബാവൂര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ആന്റണി പെരുമ്പാവൂര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ഇതിന് പുറമെയും നിരവധി ചിത്രങ്ങളില്‍ ചെറിയ റോളുകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്.
തേന്മാവിന്‍ കൊമ്പത്തെ കമ്മിറ്റി മെമ്പര്‍, പുലി മുരുകനിലെ ജീപ്പ് ഡ്രൈവര്‍, ലൂസിഫറിലെ പബ്ബ് ഉടമസ്ഥന്‍, ഒടിയനിലെ ഇലക്ട്രിസിറ്റി ഉദ്യോസ്ഥന്‍, അലി ഭായിയിലെ ബസ് ഡ്രൈവര്‍, ഗാന്ധര്‍വ്വത്തിലെ പൊലീസിനെ വെട്ടിച്ച് കടന്നുകളയുന്ന കള്ളന്‍, തുടങ്ങി ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ച റോളുകള്‍ നിരവധിയുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
It has been a while since he started acting; 5 Notable Characters Starring Antony Perumbavoor in Malayalam Cinema