ചെന്നൈ: ഐ.ടി ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ തമിഴ് തൊഴിലാളി സംഘടനകള്‍ രംഗത്ത്. രാജ്യത്താദ്യമായാണ് ഐ.ടി തൊഴിലാളികള്‍ക്കായി തൊഴിലാളി സംഘടനകള്‍ രംഗത്ത് വരുന്നത്.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഐ.ടി കമ്പനികളുടെ തീരുമാനത്തിനെതിരെയാണ് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയത്. ഇന്‍ഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്, ടെക് മഹിന്ദ്ര ലിമിറ്റഡ്, എച്ച്.സി.എല്‍ ടെക്നേളജി ലിമിറ്റഡ്, കോഗ്‌നിസന്റ് ടെക്നോളജി സൊലൂഷ്യന്‍ കോര്‍പ് തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം 4.5 ശതമാനത്തോളം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 1.2 മില്ല്യണ്‍ പേര്‍ക്കാകും തൊഴില്‍ നഷ്ടമാവുക.
തമിഴ്നാട്ടിലെ “ന്യൂ ഡമോക്രാറ്റിക് ലേബര്‍ ഫ്രണ്ട്”(എന്‍.ഡിഎല്‍.എഫ്)ലെ ഐ.ടി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളെ വെട്ടികുറക്കാനുള്ള തീരുമാനത്തിനെതിരെ ചെന്നൈയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്‍.ഡിഎല്‍.എഫ്.
പിരിച്ചുവിടല്‍ തീരുമാനത്തിനെതിരെ തങ്ങള്‍ കമ്പനി മാനേജ്മെന്റും ഗവണ്മെന്റ് ഉദ്യോഗസ്ഥരും ഐ.ടി ജീവനക്കാരും കൂടിയുള്ള മീറ്റിങ്ങ് നടത്തുന്നതിന് ലേബര്‍ കമ്മീഷണര്‍ മുന്‍കൈയ്യെടുക്കണമെന്നും എന്‍.ഡി.എല്‍.എഫ് നേതാവ് എസ്. കര്‍പ്പഗ വിനായകം ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ പോലും പിരിച്ചുവിടുന്ന പ്രവണതയാണ് ഇപ്പോള്‍ ഐ.ടി മേഖലയില്‍ കാണുന്നതെന്നും വിനായകം പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയിലൊന്നായ ഐ.ടി മേഖലയില്‍ 56,000 ത്തോളം തൊഴിലാളികളോടാണ് ഈ വര്‍ഷം മാത്രം കമ്പനികള്‍ പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍.ഡി.എല്‍.എഫിനു പുറമേ ഫോറം ഫോര്‍ ഐ.ടി എംപ്ലോയിസ് (എഫ്.ഐ.ടി.ഇ)യും ഐ.ടി തൊഴിലാളികള്‍ക്കായ് രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിലും മറ്റും നഗരങ്ങളിലും അംഗങ്ങളുള്ള സംഘടനായാണ് എഫ്.ഐ.ടി.ഇ. സംഘടനയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ അനധികൃതമായി പിരിച്ചുവിടുന്നെന്ന് കാട്ടി തെലുങ്കാന സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.
Dont miss ‘അര്‍ണബ് പുറത്ത് വിട്ട ടേപ്പുകള്‍ മോഷ്ടിച്ചത്’; പ്രസ്താവനയുമായ് ബി.സി.സി.എല്‍
വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ വരെയും നിമിഷങ്ങള്‍ കൊണ്ട് പിരിച്ചുവിടുന്ന നടപടിയാണ് നിലവില്‍ കമ്പലികള്‍ സ്വീകരിക്കുന്നത്. “ഏഴ് വര്‍ഷത്തിലധികമായി ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ എനിക്ക് പിരിഞ്ഞ് പോവാന്‍ ഒരു മണിക്കുര്‍ സമയമാണ് അവര്‍ തന്നത്” ഐ.ടി ജീവനക്കാരനായിരുന്ന എസ്. മധേശ്വരന്‍ പറഞ്ഞു.
ഇപ്പോള്‍ എഫ്.ഐ.ടി.ഇയുടെ സഹായം തേടിയിരിക്കുകയാണ് മധേശ്വരന്‍. തൊഴില്‍ നഷ്ടപ്പെടുന്നത് വരെ തനിക്ക് ഇത്തരം യൂണിയുകളെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നാണ് മധേശ്വരന്‍ പറയുന്നത്.