കൃഷ്ണഗിരി: റെംഡിസിവിര്‍ കടത്താന്‍ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.
കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിര്‍.ഒമ്പത് വയല്‍സ് റെംഡിസിവിര്‍ ആണ് ഇയാള്‍ ബെംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ചത്.
സിവില്‍ സപ്ലൈ സി.ഐ.ഡി സംഘമാണ് ഇയാളെ ഹൊസൂര്‍-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അറസ്റ്റ് ചെയ്തത്.
ബെംഗളൂരു സ്വദേശിയായ ആനന്ദ് എന്ന ആളാണ് അറസ്റ്റിലായത്. റെഡിവിവിര്‍ ബെംഗളൂരുവില്‍ എത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസ് അറിയിച്ചത്.
10000 രൂപയ്ക്കാണ് ഇയാള്‍ റെംഡിസിവിര്‍ വാങ്ങിയത്. 15000 രൂപയ്ക്ക് വില്‍ക്കാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: IT employee held in Tamil Nadu for trying to smuggle Remdesivir to Bengaluru